നടപ്പ് സാമ്പത്തികവര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി 3.52 ലക്ഷം കോടി. ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൊത്തം ലക്ഷ്യത്തിന്റെ 21.2 ശതമാനമാണെന്ന് കംപ്ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ധനക്കമ്മി 2.74 ലക്ഷം കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28.3 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ കേന്ദ്രത്തിന്റെ ധനക്കമ്മി മൊത്തം ബജറ്റ് തുകയുടെ 18.2 ശതമാനം ആയിരുന്നു.
അതേസമയം രാജ്യത്തെ പ്രധാനപ്പെട്ട എട്ട് അടിസ്ഥാന വ്യാവസായിക മേഖലകളിലെ ജൂണ്‍ മാസത്തിലെ വളര്‍ച്ച 12.7 ശതമാനമായി ഇടിഞ്ഞു. മേയ് മാസത്തിലെ വളര്‍ച്ചാ നിരക്ക് 19.3 ശതമാനമായിരുന്നു. ഇന്നലെ രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമായ 79.25ലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 0.6 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.
English Summary:3.52 lakh crore fiscal deficit
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.