26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 19, 2024
July 19, 2024
July 19, 2024
July 18, 2024

ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്‌ഫോമിലിടിച്ചു; 3 മരണം

Janayugom Webdesk
ഭുവനേശ്വര്‍
November 21, 2022 10:25 pm

ഒഡിഷയിലെ ജാജ്പൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി അപകടം. ട്രെയിനിന്റെ ബോഗികള്‍ പ്ലാറ്റ്ഫോമിലേക്ക് വീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടു. പാസഞ്ചര്‍ ട്രെയിനിനായി കാത്ത് നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡോങ്കോപോസിയില്‍ നിന്ന് ഛത്രപൂരിലേക്ക് പോകേണ്ട ഗുഡ്‌സ് ട്രെയിനാണ് പാളം തെറ്റി പ്ലാറ്റ്‌ഫോമില്‍ ഇടിച്ചത്. എട്ട് ബോഗികള്‍ പ്ലാറ്റ്ഫോമിലേക്കും കാത്തിരിപ്പ് കേന്ദ്രത്തിലേക്കും വീണു. സ്റ്റേഷന്‍ കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു. പാളം തെറ്റിയതിന്റെ കാരണത്തെക്കുറിച്ച് റയില്‍വേ അന്വേഷണം തുടങ്ങി. അപകടത്തെ തുടര്‍ന്ന് രണ്ട് ലൈനുകളും തടസപ്പെട്ടതിനാല്‍ ട്രെയിന്‍ ഗതാഗത്തെ ഭാഗികമായി ബാധിച്ചു.

Eng­lish Sum­ma­ry: 3 Killed As Goods Train Derails In Odisha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.