27 July 2024, Saturday
KSFE Galaxy Chits Banner 2

തെലങ്കാനയിൽ കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ മൂന്ന് മരണം

Janayugom Webdesk
ഹൈദരാബാദ്
March 9, 2022 11:57 am

തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സിങ്കരേണി കോളിയീസിന്റെ ഖനിയിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഖനിയിലെ ഭിത്തിയുടെ ഒരു ഭാഗം തകർന്നുവീണാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അദ്രിയാല ലോങ്‌വാൾ പ്രോജക്‌റ്റിൽ സപ്പോർട്ടിംഗ് ജോലിക്കിടെ ഖനിയിലെ ഭിത്തിയുടെ ഒരു ഭാഗം തകർന്നുവീണത്.

ഏഴ് പേരാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത്. ഒരു ഖനിത്തൊഴിലാളി എന്നിവരുൾപ്പെടെ നാല് പേരെ രക്ഷാപ്രവർത്തനത്തിനിടെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഖനിക്കുള്ളിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് പേരുടെയും രണ്ട് ഉദ്യോഗസ്ഥരുടെയും ഒരു പുറംകരാർ തൊഴിലാളിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി വൃത്തങ്ങൾ അറിയിച്ചു.

eng­lish sum­ma­ry; 3 peo­ple dead in Telan­gana coal mine mishap

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.