തമിഴ്നാട്ടിലെ തിരുപത്തൂര്‍ ജില്ലയിലെ മധനൂര്‍ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനെ മര്‍ദ്ദിക്കാൻ ശ്രമിച്ച മൂന്ന് വിദ്യര്‍ത്ഥികളെ സസ്പെൻഡ് ചെയ്തു. ബോട്ടണി അധ്യാപകനായ സജ്ഞയ് ഗാന്ധിയെയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കള്‍ മര്‍ദ്ദിക്കാൻ ശ്രമിച്ചത്. റെക്കോഡ് ബുക്ക് ഹാജരാക്കണമെന്ന് വിദ്യാര്‍ത്ഥികളോട് അധ്യാപകൻ ആവശ്യപ്പെട്ടിരുന്നു.
ക്ലാസ് മുറിയില്‍ ഉറങ്ങിയത് ചോദ്യം ചെയ്തതാണ് മര്‍ദ്ദിക്കാനുള്ള പ്രേരണയായത്. മാരി എന്ന വിദ്യാര്‍ത്ഥിയാണ് അധ്യാപകനു നേരെ കൈ ഉയര്‍ത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
English summary;3 students suspended for abusing, trying to attack teacher in TN’s Tirupathur district
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.