26 July 2024, Friday
KSFE Galaxy Chits Banner 2

Related news

June 29, 2024
June 23, 2024
May 26, 2024
May 11, 2024
May 10, 2024
March 23, 2024
March 21, 2024
March 19, 2024
March 19, 2024
March 12, 2024

ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു; മൂന്ന് പേര്‍ മരിച്ചു

Janayugom Webdesk
ശ്രീനഗര്‍
November 11, 2023 6:11 pm

കശ്മീരിലെ ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 5.15-ഓടെയായിരുന്നു അപകടം. ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ നിരവധി ബോട്ടുകള്‍ അഗ്നിക്കിരയായിരുന്നു. മരിച്ചവരില്‍ സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ബംഗ്ലാദേശില്‍നിന്നുള്ള വിനോദയാത്രക്കാരായ ഇവര്‍ സഫീന എന്ന ഹൗസ്‌ബോട്ടില്‍ രാത്രി കഴിയവേയാണ് ദുരന്തമുണ്ടായത്.അപകടത്തില്‍ ബോട്ടും പൂർണമായും കത്തിയമർന്നു.

ദാല്‍ തടാകത്തിലെ ഘാട്ട് നമ്പര്‍ ഒന്‍പതിനു സമീപമുള്ള ഒരു ഹൗസ് ബോട്ടിലാണ് ആദ്യം തീ പടര്‍ന്നത്. പെട്ടെന്നുതന്നെ ഇത് മറ്റു ബോട്ടുകളിലേക്കും വ്യാപിക്കുകയായിരുന്നു. കുറഞ്ഞത് അഞ്ച് ഹൗസ് ബോട്ടുകളെങ്കിലും പൂര്‍ണമായി കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: 3 Tourists From Bangladesh Die In House­boat Fire
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.