20 April 2024, Saturday

Related news

April 19, 2024
April 16, 2024
April 14, 2024
April 7, 2024
April 6, 2024
March 31, 2024
March 30, 2024
March 29, 2024
March 26, 2024
March 25, 2024

പൊലീസിന് നേരെ അതിക്രമം; 30 കുടിയേറ്റ തൊഴിലാളികള്‍ അറസ്റ്റില്‍

Janayugom Webdesk
ചെന്നൈ
April 7, 2022 11:45 am

തമിഴ്നാട് ഈറോഡിൽ കലാപമുണ്ടാക്കുകയും പൊലീസുകാർക്ക് നേരെ അതിക്രമം കാണിക്കുകയും ചെയ്ത 30 ഓളം കുടിയേറ്റ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളികളില്‍ ഒരാൾ റോഡപകടത്തിൽ മരിച്ചതിനെ തുടർന്നാണ് സംഭവമുണ്ടായത്.

ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഇവര്‍. ഓയിൽ ഫാക്ടറിയിൽ ജോലി ചെയ്യുന്ന കാമോത്രം എന്നയാള്‍ ലോറി ഇടിച്ചാണ് മരിച്ചത്. കാമോത്രത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ കമ്പനിക്ക് മുന്നില്‍ പ്രതിഷേധം നടത്തി.

തുടര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായിട്ടാണ് പൊലീസിനെ വിളിച്ചത്. സംഭവം വഷളായതോടെ ഇവര്‍ പൊലീസ് വാഹനത്തിനു നേരെ കല്ലെറിയുകയും പൊലീസുകാര്‍ക്ക് നേരെ അക്രമണം നടത്തുകയും ചെയ്തു.

പരിക്കേറ്റ പൊലീസുകാരെ ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.

Eng­lish summary;30 migrant work­ers arrest­ed in Tamil Nadu’s Erode for riot­ing, injur­ing policemen

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.