27 March 2024, Wednesday

കൃഷ്ണമണിയില്‍ ടാറ്റു തന്നെ അന്ധയാക്കുന്നതായി 32 കാരി

Janayugom Webdesk
ബെല്‍ഫാസ്റ്റ്
December 7, 2022 11:29 pm

കൃഷ്ണമണിയില്‍ ടാറ്റു ചെയ്തതിനെത്തുടര്‍ന്ന് കാഴ്ച ക്രമേണ നഷ്ടമാകുന്നതായി യുവതി. അയര്‍ലന്‍ഡ് സ്വദേശിനിയായ അനയ പീറ്റേഴ്സണ്‍ എന്ന 32 കാരിക്കാണ് കാഴ്ച നഷ്ടമാകുന്നത്. ഓസ്‌ട്രേലിയൻ മോഡൽ ആംബർ ലൂക്കിനോടുള്ള അമിത ആരാധനയാണ് കൃഷ്ണമണിയില്‍ ടാറ്റുചെയ്യാന്‍ പ്രേരിതയാക്കിയതെന്ന് അനയ പറയുന്നു. നീല നിറത്തിലാണ് കണ്ണില്‍ പച്ച കുത്തിയത്. പിന്നീട് മൂന്നാഴ്ചയ്ക്ക് ശേഷം അന്ധയായതായും അനയ പറയുന്നു. 

“എനിക്ക് ഇനി 20/20 കാഴ്ചയില്ല. ദൂരെ നിന്ന് നോക്കിയാൽ മുഖത്തെ പ്രത്യേകതകൾ കാണാൻ കഴിയില്ല,” അവൾ പറഞ്ഞു. “എന്റെ കണ്മണികളിൽ പച്ചകുത്തിയില്ലെങ്കിൽ എനിക്ക് ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല, അനയ കൂട്ടിച്ചേര്‍ത്തു. ടാറ്റൂ നീക്കം ചെയ്യാൻ സാധിക്കാത്തതിനാൽ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ശരീരത്തില്‍ മുഴുവന്‍ ടാറ്റു ചെയ്ത അനയ, നാക്ക് രണ്ടായി മുറിക്കുകയും ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: 32-year-old says tat­too on pupil makes her blind

You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.