നവയുഗം സാംസ്ക്കാരികവേദി അൽകോബാർ മേഖല കമ്മിറ്റി സംഘടിപ്പിയ്ക്കുന്ന, നാലാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് (SAM) ന്, നാളെ (ഒക്ടോബർ 6 വ്യാഴം) വൈകുന്നേരം തുടക്കമാകും.
ദമ്മാമിലെ അല്‍ സുഹൈമി ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിൽ നാളെ വൈകുന്നേരം ഏഴു മണിയ്ക്ക് ടൂർണ്ണമെന്റ് ഉത്‌ഘാടനം നടക്കും.
ആദ്യമത്സരത്തിൽ ഫ്രണ്ട്‌സ് ദമ്മാം ടീം, ഖോർഖാ സ്പോർട്സ് ടീമിനെ നേരിടും.
നോക്കോട്ട് മത്സരങ്ങൾ എല്ലാം വ്യാഴാഴ്ച അരങ്ങേറും. അതിൽ ജയിക്കുന്ന നാലു ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടും.
ഒക്ടോബർ 7 വെള്ളിയാഴ്ചയാണ് ടൂർണ്ണമെന്റിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറുക.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് സഫിയ അജിത് സ്മാരക ട്രോഫിയും, ക്യാഷ് പ്രൈസും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് റണ്ണർഅപ് ട്രോഫിയും ക്യാഷ് പ്രൈസും നൽകും. കൂടാതെ ടൂർണ്ണമെന്റിൽ മികവ് പുലർത്തുന്നവർക്ക് ബെസ്റ്റ് പ്ലേയർ, ബെസ്റ്റ് സ്മാഷർ, ബെസ്റ്റ് സെറ്റെർ, ബെസ്റ്റ് അറ്റാക്കർ എന്നീ വിഭാഗങ്ങളിൽ വ്യക്തിഗത സമ്മാനങ്ങളും നൽകും.
2015- ൽ അന്തരിച്ച നവയുഗം കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റും, പ്രശസ്ത ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്റെ സ്മരണയ്ക്കായി 2016 മുതലാണ് നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ (SAM) വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു വരുന്നത്. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിയ ടൂർണ്ണമെന്റ് ഇപ്പോഴാണ് പുനരാരംഭിയ്ക്കുന്നത്.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ പ്രവാസി വോളിബാൾ പ്രേമികൾക്ക് ഒരു മികച്ച അനുഭവമാകും എന്ന് സംഘാടക സമിതി ചെയർമാൻ അരുൺ ചാത്തന്നൂരും, കൺവീനർ സന്തോഷ് ചങ്ങോലിക്കലും, നവയുഗം കോബാർ മേഖല പ്രസിഡന്റ് സജീഷ് പട്ടാഴിയും, സെക്രട്ടറി ബിജു വർക്കിയും പത്രക്കുറിപ്പിൽ പറഞ്ഞു.
English Summary: 4th Navayugom Safia Ajith Memorial Volleyball Tournament Begins Tomorrow
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.