22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

July 4, 2024
June 22, 2024
April 25, 2024
January 29, 2024
December 19, 2023
December 18, 2023
December 14, 2023
December 13, 2023
November 30, 2023
October 28, 2023

ജയ് ശ്രീറാമിന് 50 മാര്‍ക്ക്; പുനഃപരിശോധനയില്‍ പൂജ്യം

Janayugom Webdesk
ലഖ്നൗ
April 25, 2024 9:56 pm

ഉത്തര്‍പ്രദേശിലെ ജോൻപൂരില്‍ ഉത്തരകടലാസില്‍ ജയ്ശ്രീറാം എന്ന് മാത്രം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്. വീര്‍ ബഹദൂര്‍ സിങ് പൂര്‍വാഞ്ചല്‍ സര്‍വകലാശാലയിലെ ഡി ഫാം വിദ്യാര്‍ത്ഥികള്‍ക്കാണ് ജയ്ശ്രീറാം എഴുതിയതിലൂടെ മാര്‍ക്ക് ലഭിച്ചത്.

സർവകലാശാലയിലെ മുൻ വിദ്യാർത്ഥി ദിവ്യാൻഷു സിങ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയെത്തുടർന്ന് ഉത്തരകടലാസുകള്‍ പുനഃപരിശോധിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. പലരുടെയും മാര്‍ക്ക് പൂജ്യമായി. ജയ്ശ്രീറാമിനോടൊപ്പം ഇന്ത്യൻ-അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളുടെ പേരുകള്‍ മാത്രം ഉത്തരമായെഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും ഇതുപോലെ മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. 

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ചാന്‍സലര്‍ കൂടിയായ യുപി ഗവര്‍‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയം അന്വേഷിക്കാൻ സര്‍വകലാശാലയും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഫാർമസി ഡിപ്പാർട്ട്‌മെന്റിലെ രണ്ട് അധ്യാപകരെ പിരിച്ചുവിടാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും സര്‍വകലാശാല അറിയിച്ചു. 

Eng­lish Sum­ma­ry: 50 marks for Jai Sri­ram; Zero on re-examination

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.