പൊലീസ് സ്റ്റേഷനുകളിലെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലികള്‍ തിന്നതായി ഉത്തര്‍ പ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട്. അതേസമയം എലികളാണ് കഞ്ചാവ് നശിപ്പിച്ചതെന്ന് തെളിയിക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.
മഥുര പൊലീസാണ് ഷേര്‍ഗഡ്, ഹൈവേ പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികള്‍ കഴിച്ചെന്ന റിപ്പോര്‍ട്ട് എന്‍ഡിപിഎസ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. ഒരു കേസില്‍ കണ്ടെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് മറുപടിയായാണ് പൊലീസ് കോടതിയില്‍ ഈ വിചിത്രവാദം ഉന്നയിച്ചത്. ഏകദേശം 386 കിലോ കഞ്ചാവ് ഷെര്‍ഗഡ് പൊലീസ് സ്റ്റേഷനിലും 195 കിലോഗ്രാം ഹൈവേ പൊലീസ് സ്റ്റേഷനിലുമാണ് സൂക്ഷിച്ചിരുന്നത്.
എലികള്‍ക്ക് പൊലീസിനെ പേടിയില്ലെന്നും എലിശല്യം പരിഹരിക്കുന്നതിന് പൊലീസുകാരെ വിദഗ്ധരായി കണക്കാക്കാനാവില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം രൂക്ഷമായി പ്രതികരിച്ച അഡീഷണല്‍ ജില്ലാ ജഡ്ജി നവംബര്‍ 26നകം റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഏകദേശം 60 ലക്ഷം രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് നശിച്ചുപോയതായി പൊലീസ് അറിയിച്ചിരിക്കുന്നത്.
English Summary: 581 kg of ganja seized was eaten by rats, police said
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.