23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 10, 2024
January 24, 2023
December 28, 2022
December 20, 2022
October 12, 2022
October 5, 2022
October 4, 2022
October 1, 2022
September 30, 2022
September 24, 2022

5ജി സേവനം 2022 ല്‍; ആദ്യഘട്ടത്തില്‍ 13 നഗരങ്ങളില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2021 10:40 pm

രാജ്യത്ത് 5ജി സേവനങ്ങള്‍ അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. തുടക്കത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളുരു, ചെന്നൈ എന്നിവ ഉൾപ്പെടെ പതിമൂന്ന് നഗരങ്ങളിലാണ് സേവനം ലഭ്യമാകുക.

എയർടെൽ, റിലയന്‍സ് ജിയോ, വോഡഫോൺ‑ഐഡിയ എന്നീ കമ്പനികളായിരിക്കും 5ജി സേവനം ലഭ്യമാക്കുകയെന്നും ടെലികോം മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. മെട്രോനഗരങ്ങള്‍ക്കുപുറമെ ഗുരുഗ്രാം, ചണ്ഡിഗഡ്, ജാംനഗര്‍, അഹമ്മദാബാദ്, ഹൈദരാബാദ്, ലഖ്നൗ, പൂനെ, ഗാന്ധിനഗര്‍ തുടങ്ങിയ നഗരങ്ങളിലും 5ജി സേവനം അടുത്തവര്‍ഷത്തോടെ ലഭ്യമാക്കും. 2018 ല്‍ ആരംഭിച്ച പരീക്ഷണം ഡിസംബര്‍ 31 ഓടെ പൂര്‍ത്തിയാകുമെന്നും മന്ത്രാലയം അറിയിച്ചു. ഐഐടികളടക്കം എട്ട് ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് 224 കോടി മുതല്‍മുടക്കില്‍ 5ജി പരീക്ഷണം പൂര്‍ത്തിയാകുന്നത്.

2022 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 5ജി സ്പെക്‌ട്രം ലേലം നടത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. കരുതൽ തുക, ബാൻഡ് പ്ലാൻ, ബ്ലോക്ക് വലുപ്പം, ലേലം ചെയ്യാനുള്ള സ്‌പെക്‌ട്രത്തിന്റെ അളവ് എന്നിവയുമായി ബന്ധപ്പെട്ട് ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ്) യോട് ടെലികോം മന്ത്രാലയം ശുപാർശ തേടിയിരുന്നു. ട്രായ് ഈ വിഷയത്തിൽ കമ്പനികളുമായി കൂടിയാലോചനകളും ആരംഭിച്ചിട്ടുണ്ട്.

അതേസമയം 5ജി സ്പെക്ട്രം വില പകുതിയിലധികം കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും രംഗത്തുണ്ട്.

Eng­lish Sum­ma­ry: 5G ser­vice in 2022; In the first phase in 13 cities

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.