രാജ്യത്തെ ആദ്യത്തെ 5ജി സ്പെക്ട്രം ലേലം അവസാനിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ രീതിയുള്ള പ്രതികരണമാണ് ഏഴു ദിവസം നീണ്ടു നിന്ന ലേലത്തിന് ലഭിച്ചത്. 38 റൗണ്ടുകളിലായി 1.5 ലക്ഷം കോടിയുടെ വില്പന മാത്രമാണ് നടന്നത്. സ്പെക്ട്രത്തിന് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില പ്രകാരം ലേലത്തിലൂടെ 3.17 ലക്ഷം കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. അതേസമയം ലേലത്തിന്റെ മുഴുവന്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, അഡാനി ഗ്രൂപ്പ് എന്നിവയാണ് പങ്കെടുത്തത്. ആദ്യ ദിനത്തില്‍ 1.45 ലക്ഷം കോടിയുടെ വില്പന നടന്നിരുന്നു.
ഏറ്റവും ഉയർന്ന അളവില്‍ സ്‌പെക്‌ട്രം വാങ്ങിയത് റിലയന്‍സ് ജിയോ ആണ്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. സ്വന്തം ഉപയോഗത്തിനു വേണ്ടിയുള്ള 26 ജിഗാഹെര്‍ട്‌സ് കൂടിയ തരംഗ ബാന്‍ഡാണ് അഡാനി സ്വന്തമാക്കിയത്.
1800 മെഗാഹെര്‍ട്സ് തരംഗങ്ങള്‍ക്കാണ് ലേലത്തില്‍ കൂടുതല്‍ ആവശ്യക്കാരുണ്ടായത്. യൂണിറ്റ് ഒന്നിന് 160.57 കോടി രൂപയ്ക്കായിരുന്നു ലേലത്തില്‍ ഇതിന്റെ വില്പന.
യൂണിറ്റിന്റെ അടിസ്ഥാന വിലയായ 91 കോടിയേക്കാള്‍ 76.5 ശതമാനം കൂടുതലാണിത്. 1800 മെഗാഹെർട്‌സിന്റെ നിലവിലെ ലേല വില 2021 മാർച്ചിലെ യൂണിറ്റ് വിലയായ 153 കോടിയ്ക്കു മുകളിലാണ്.
English Summary: 5G spectrum: sales of one and a half lakh crore
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.