16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
November 14, 2024
November 12, 2024
November 12, 2024
November 7, 2024
November 6, 2024
November 6, 2024
November 5, 2024
November 5, 2024

കൂറുമാറ്റത്തിന്റെ മണ്ണായി ഗോവ; അഞ്ച് വര്‍ഷത്തിനിടെ 60 ശതമാനം അംഗങ്ങള്‍ കൂടുമാറി

Janayugom Webdesk
പനാജി
January 22, 2022 10:31 pm

ഗോവ നിയമസഭയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൂറുമാറിയത് 40 അംഗനിയമസഭയുടെ 60 ശതമാനം അംഗങ്ങള്‍. 24 നിയമസഭാ സമാജികരാണ് ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്കും തിരിച്ചും കൂറുമാറ്റം നടത്തിയത്. ഇതോടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു റെക്കോഡാണ് ഗോവ സ്ഥാപിച്ചതെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അംഗങ്ങളുടെ കൂറുമാറ്റത്തിനു ശേഷം കോൺഗ്രസിന്റെ നിലവിലെ അംഗബലം രണ്ടും ബിജെപിയുടേത് 27 ഉം ആണ്. 2017ൽ കോൺഗ്രസ് എംഎൽഎമാരായിരിക്കെ രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് ഭരണകക്ഷിയായ ബിജെപിയിൽ ചേർന്ന വിശ്വജിത് റാണെ, സുഭാഷ് ശിരോദ്കർ, ദയാനന്ദ് സോപ്‌തെ എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 2019 ൽ പത്ത് കോൺഗ്രസ് നിയമസഭാംഗങ്ങളാണ് ബിജെപിയിലേക്ക് ചേക്കേറിയത്. 

അവരിൽ അന്നത്തെ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറും ഉൾപ്പെടുന്നു. അടുത്തിടെ, മുൻ ഗോവ മുഖ്യമന്ത്രിയും പോണ്ടിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ രവി നായികും ബിജെപിയില്‍ ചേര്‍ന്നിരുന്നു. മറ്റൊരു മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലീറോ തൃണമൂൽ കോൺഗ്രസിലേക്ക് തട്ടകം മാറ്റിയിരുന്നു. 2017ൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ടിക്കറ്റിൽ വിജയിച്ച മുൻ മുഖ്യമന്ത്രി ചർച്ചിൽ അലെമാവോയും അടുത്തിടെ ടിഎംസിയിലേക്ക് മാറിയിരുന്നു. കുർട്ടോറിമിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായിരുന്ന അലക്‌സോ റെജിനൽഡോ ലോറൻകോയും ടിഎംസിയിലേക്ക് പോയിരുന്നെങ്കിലും, പിന്നിട് രാജിവയ്ക്കുകയും കോണ്‍ഗ്രസില്‍ തിരികെ എത്താന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ലോറന്‍കോ സ്വതന്ത്രനായി മത്സരിക്കും. 2019 ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മറ്റൊരു എംഎൽഎ വിൽഫ്രഡും രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്ര നിയമസഭാംഗമായ പ്രസാദ് ഗാവോങ്കർ കോൺഗ്രസിൽ ചേർന്നിരുന്നു. ബിജെപി എംഎല്‍എയായ അലീന സൽദാൻഹ ആംആദ്മിയിലേക്കും ചുവടുറപ്പിച്ചു. 

2017ലെ തെരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നുവെങ്കിലും 13 സീറ്റുകൾ നേടിയ ബിജെപി സ്വതന്ത്രന്മാരുമായും പ്രാദേശിക പാർട്ടികളുമായും സഖ്യമുണ്ടാക്കിയതിനാല്‍ ബിജെപിക്ക് സർക്കാർ രൂപീകരിക്കാനായിരുന്നില്ല. ഇത്തവണ കോണ്‍ഗ്രസിനും ബിജെപിക്കും ഗോവന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കും പുറമെ തൃണമൂൽ കോൺഗ്രസും എഎപിയും ശക്തമായി മത്സരരംഗത്തുണ്ട്. 

eng­lish summary;60 per cent of the mem­bers of the 40 — mem­ber Goa Leg­isla­tive Assem­bly have defected
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.