26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 6, 2024
June 14, 2024
June 4, 2024
June 4, 2024
June 3, 2024
June 3, 2024
June 2, 2024
June 1, 2024
June 1, 2024
May 31, 2024

ഹിമാചലില്‍ 65.92 ശതമാനം പോളിങ്

Janayugom Webdesk
ഷിംല
November 12, 2022 10:45 pm

ഹിമാചല്‍ പ്രദേശില്‍ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. 65.92 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണിത്. 2017ല്‍ 76.6 ശതമാനമായിരുന്നു പോളിങ്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലയിടങ്ങളില്‍ ഇവിഎം തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് സ്റ്റേഷനായ ലാഹൗള്‍ സ്പിതിയിലെ തഷിഗാങ്ങില്‍ 98.08 ശതമാനം പോളിങ് രേഖപ്പെടുത്തി. 52 വോട്ടര്‍മാരില്‍ 51 പേരും വോട്ട് ചെയ്യാനെത്തി. അതേസമയം ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ ജില്ലയും ലാഹൗള്‍ സ്പിതിയാണ്. 21.95 ശതമാനം. 72.35 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയ സിര്‍മോര്‍ ജില്ലയാണ് ഏറ്റവും മികച്ച പോളിങ് രേഖപ്പെടുത്തിയത്. സോളനില്‍ 68.48 ശതമാനവും ഉനയില്‍ 67.67 ശതമാനവും പേര്‍ വോട്ട് ചെയ്തു. ഡിസംബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും. 

Eng­lish Summary:65.92 per­cent polling in Himachal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.