22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 27, 2024
October 25, 2024
September 24, 2024
July 28, 2024
June 30, 2024
May 19, 2024
May 14, 2024
May 10, 2024
April 30, 2024

കുട്ടികളെ സയന്‍സ് പഠിപ്പിക്കാന്‍ 6ഡി പുസ്തകങ്ങളെത്തി

Janayugom Webdesk
കൊച്ചി
November 15, 2021 4:08 pm

ത്രിഡി സിനിമ കാണുംപോലെ കണ്ണട വെച്ച് വായിക്കാവുന്ന പുസ്തകങ്ങള്‍. എന്നാല്‍ ത്രിഡി ചിത്രങ്ങള്‍ മാത്രമല്ല ഓഗ്മെന്റഡ് റിയാലിറ്റിയും (എആര്‍) വിര്‍ച്വല്‍ റിയാലിറ്റിയും (വിആര്‍) ഉപയോഗിച്ച് സൗരയൂഥത്തിനകത്തും മനുഷ്യശരീരത്തിന്റെ ഉള്ളിലും കടന്നു ചെന്നാലെന്നപോലെ തൊട്ടറിഞ്ഞ് പഠിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍. ഒപ്പം എആര്‍/വിആര്‍ ആപ്പ് ഉപയോഗിച്ച് ലെക്ചര്‍ വിഡിയോകള്‍ കാണാനും പിഡിഎഫ് നോട്ടുകള്‍ മൊബൈലിലേയ്ക്കും ടാബിലേയ്ക്കും ഡൗണ്‍ലോഡ് ചെയ്യാനും സാധ്യമായ 6ഡി പുസ്തകങ്ങളാണ് കൊച്ചി ആസ്ഥാനമായ എഎന്‍എ ഇന്‍ഫോടെയ്ന്‍മെന്റ് അവതരിപ്പിച്ചിരിക്കുന്നത്.

മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളും അനാട്ടമിയും, സൗരയൂഥം എന്നിങ്ങനെ രണ്ട് പുസ്തകങ്ങളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് എഎന്‍എ ഇന്‍ഫോടെയ്ന്‍മെന്റ് മാനേജിംഗ് ഡയറക്ടര്‍ ജെയ്സണ്‍ കെ സാനി പറഞ്ഞു. ആപ്പ് ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെ ആന്തരികാവയവങ്ങളും സൗരയൂഥവും തിരിച്ചു തിരിച്ച് 360 ഡിഗ്രിയില്‍ കാണാം. ആവശ്യമായ ശബ്ദവിവരണങ്ങള്‍ അപ്പപ്പോള്‍ കേള്‍ക്കാം. എആര്‍/വിആര്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുകയാണെങ്കില്‍ തികച്ചും മാന്ത്രികമായ ലോകത്തെത്തിയാലെന്നപോലെയാണ് ഇവയുടെ രൂപകല്‍പ്പനയെന്നും ജെയ്സണ്‍ പറഞ്ഞു.

കൊച്ചിയിലുള്ള കമ്പനിയുടെ ക്രിയേറ്റീവ് സ്റ്റുഡിയോകളിലാണ് എആര്‍/വിആര്‍ ആപ്പുകളുടെയും 3ഡി പുസ്തകങ്ങളുടെയും രൂപകല്‍പ്പനയും പിറവിയും. ഇതിനായി 6 അംഗ ഐടി, ഡിസൈനിംഗ് പ്രൊഫഷണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ടെക്നിക്കല്‍ ഡയറക്ടര്‍ സജീവന്‍ എന്‍ എസ് പറഞ്ഞു. സൗരയൂഥ പുസ്തകം 1 മുതല്‍ 12 ക്ലാസുകളിലുള്ളവരേയും ഹ്യൂമന്‍ അനാട്ടമി പുസ്തകം 5 മുതല്‍ 12 ക്ലാസുകളിലുള്ള കുട്ടികളേയുമാണ് ലക്ഷ്യമിടുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി/വിര്‍ച്വല്‍ റിയാലിറ്റി ലാബുകള്‍ സ്‌കൂളുകളില്‍ സജ്ജീകരിക്കുന്നതിനും കമ്പനിക്ക് പദ്ധതിയുണ്ട്. കോവിഡ് മൂലം വിദ്യാഭ്യാസം ഓണ്‍ലൈനായെങ്കിലും എആര്‍/വിആര്‍ മുതലായ അതിനൂതന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ തീരെ ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് ഈ പുസ്തകങ്ങള്‍ തയ്യാറാക്കാന്‍ പ്രചോദനമായതെന്ന് സജീവന്‍ പറഞ്ഞു. ഒരു ക്ലാസ്സിലെ എല്ലാ വിഷയങ്ങളും കോര്‍ത്തിണക്കിക്കൊണ്ടുള്ള എആര്‍/വിആര്‍ റാങ്ക് ഫയലുകള്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കാനും കമ്പനി തയ്യാറെടുക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 94460 92066 വെബ്സൈറ്റ് www.anainfotainment.com

ENGLISH SUMMARY:6D books have arrived to teach sci­ence to children
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.