28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 23, 2024

സർക്കാർ ജീവനക്കാരുടെ ആദ്യ പണിമുടക്കിന് 75 വയസ്സ്; ജോയിന്റ് കൗൺസിൽ സമര ചരിത്ര സ്മരണ നടത്തി

Janayugom Webdesk
കോഴിക്കോട്
December 23, 2022 8:49 pm

ഇന്ത്യയിലെ സർക്കാർ ജീവനക്കാരുടെ ആദ്യത്തെ പണിമുടക്കിന് സ്വാതന്ത്ര്യസമരത്തോളം വലിയ ചരിത്രമുണ്ടെന്ന് റനവ്യുമന്ത്രി കെ രാജൻ. 1947 ലെ സർക്കാർ ജീവനക്കാരുടെ ഒന്നാം പണിമുടക്ക് സമരത്തിന്റെ 75-ാം വാർഷികാചരണപരിപാടികൾ കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം പോലെത്തന്നെ, ഉള്ള അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി സർക്കാർ ജീവനക്കാർ നടത്തിയ മഹത്തരമായ പോരാട്ടത്തിനെ പരാജയപ്പെടുത്താൻ മദിരാശിയിലെ കോണ്‍ഗ്രസ് സർക്കാരും കർണ്ണാടക, ആന്ധ്ര, മദിരാശി എന്നിവിടങ്ങളിലെ വിവിധങ്ങളായ സംഘടനകളും നടത്തിയിട്ടുള്ള വലിയ ഇടെപെടലുകളും ആക്രമണങ്ങളും ചർച്ചയ്ക്ക് വിധേയമാകുന്നു. 1947 ന് മുമ്പ് ഇതുപോലുള്ള ഒരു ഐക്യ കേരളമല്ല. നമ്മൾ എങ്ങിനെ ഇങ്ങനെയായി എന്ന ഓർമ്മപ്പെടുത്തൽ ഓരോ നിമിഷത്തിലും നമ്മുടെ മുമ്പിലുണ്ടാകണം. കേരളത്തിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിന് അർഹമാക്കിയത് അതിന്റെ മനോഹരമായ ടൂറിസം സാധ്യതകൾ മാത്രം കണക്കിലെടുത്തല്ല. കേരളത്തിലെ വിവിധ തലങ്ങളിലെ മനുഷ്യർ അവരുടെ അവകാശങ്ങൾ ഉറപ്പിക്കാനും മനുഷ്യരെപ്പോലെ ജീവിക്കാൻ നടത്തിയ വലിയ സമരങ്ങളുടേയും പോരാട്ടങ്ങളുടേയും അടിസ്ഥാനത്തിൽ കൂടിയാണ്. മലയാളിയെ മനുഷ്യനാക്കി മാറ്റാനുള്ള സമരങ്ങളായിരുന്നു അവയെല്ലാം. 

സംശുദ്ധമായ സിവിൽ സർവ്വീസ് എന്നതാണ് ജോയിന്റ് കൗൺസിലിന്റെ മുദ്രാവാക്യം. നമ്മുടെ മുമ്പിൽ വരുന്ന ഓരോ ഉത്തരവുകളും നാം വായിക്കുമ്പോൾ ആ ഉത്തരവുകൾ നടപ്പിലാക്കപ്പെട്ടാൽ അതിന്റെ ഗുണം അനുഭവിക്കാവുന്ന ഒരു മനുഷ്യന്റെ കണ്ണുനീര് തുടക്കാൻ കഴിയുമെന്ന ധാരണയുണ്ടാകാൻ നമുക്ക് ഏറ്റവും നല്ലത് 75 വർഷം മുമ്പ് ഇതൊന്നുമില്ലാതെയും സർക്കാർ ജീവനക്കാർ കഠിനമായ പീഡനങ്ങളെക്കുറിച്ച് ഓർത്താൽ മതി. കേരളം പ്രളയദുന്തത്തിലകപ്പെട്ടപ്പോൾ ജനങ്ങളെ കയ്യയച്ച് സഹായിക്കാൻ കേരളത്തിലെ സർക്കാർ ജീവനക്കാർ അകമഴിഞ്ഞ പിന്തുണയാണ് നൽകിയത്. ജോയിന്റ് കൗൺസിൽ ഉൾപ്പെടെയുള്ള ഇടതുപക്ഷ സംഘടനകൾ അതിനായി രംഗത്തിറങ്ങിയപ്പോൾ അതിനുപോലും തടയിടുന്ന തരത്തിൽ വിധ്വംസക ശക്തികൾ രാഷ്ട്രീയമായി നമുക്കിടയിലുണ്ടായിരുന്നു. പക്ഷെ ഏറ്റവും മാതൃകാപരമായ നടപടിയിലൂടെ ഒരു നാടിനെ എങ്ങിനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് നമ്മൾ നിശ്ചയിച്ചു. ഏറ്റവും ലളിതമായി ജനങ്ങൾക്ക് ഉപകാരപ്രദമായി നമുക്ക് നമ്മുടെ ഫയലുകളെ ജനപക്ഷമാക്കി മാറ്റാൻ കഴിയണം. റവന്യൂ വകുപ്പ് 2023 ൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടി കേരളത്തിന്റെ റവന്യൂ മേഖലയിൽ ഒരു ഇ‑സാക്ഷരത കൊണ്ടുവരണമെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്ഘാടന ചടങ്ങിൽ ജോയിന്റ് കൗൺസിൽ ചെയർമാൻ കെ ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ മുൻ ജനറൽ സെക്രട്ടറി സി ആർ ജോസ് പ്രകാശ്, തമിഴ്നാട് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സെക്രട്ടരി യു എം സെൽവരാജ്, അഹമ്മദ്കുട്ടി കുന്നത്ത്, ടി എം സജീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ജയപ്രകാശ് സ്വാഗതം പറഞ്ഞു. 1997 ല്‍ കോഴിക്കോട് മുതൽ ചെന്നൈ ചെപ്പോക്ക് വരെ നടത്തിയ ജ്യോതിപ്രയാൺ യാത്രയുടെ ഭാഗമായി വിവിധ മേഖലകളിൽ പ്രവർത്തിച്ചവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. 

‘1947 ലെ മദ്രാസ് പ്രൊവിൻഷ്യൽ സർക്കാർ ജീവനക്കാരുടെ പണിമുടക്കവും ആധുനികകാല സമരങ്ങളും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, കെ എൻ കെ നമ്പൂതിരി, ഒ കെ ജയകൃഷ്ണൻ, കൊറ്റിയത്ത് സദാനന്ദൻ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടരി ജയശ്ചന്ദ്രൻ കല്ലിംഗൽ സ്വാഗതവും വൈസ് ചെയർമാൻ നരേഷ്കുമാർ കുന്നിയൂർ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: 75 years of first strike by gov­ern­ment employ­ees; The Joint Coun­cil com­mem­o­rat­ed the his­to­ry of the struggle

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.