സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഉടമകളില്‍ 93 ശതമാനത്തോളം പേരും സൗജന്യ ഓണക്കിറ്റുകള്‍ കൈപ്പറ്റിയെന്ന് ഭക്ഷ്യ‑സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. ഇന്ന് രാത്രി എട്ട് മണി വരെയുള്ള കണക്കനുസരിച്ച് 85,67,977 സൗജന്യ ഓണക്കിറ്റുകളാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്തത്.
മഞ്ഞ കാര്‍ഡുടമകളില്‍ 5,73,944 (97.36 ശതമാനം), പിങ്ക് കാര്‍ഡുടമകളില്‍ 34,26,950 (98.1 ശതമാനം), നീല കാര്‍ഡുകളില്‍ 21,87,930 (93.2 ശതമാനം), വെള്ള കാര്‍ഡുകളില്‍ 23,79,153 (84.34 ശതമാനം) എന്നിങ്ങനെയാണ് കിറ്റുകള്‍ കൈപ്പറ്റിയത്. ഇന്നലെ മാത്രം എട്ട് മണി വരെ 3,29,936 കിറ്റുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തു. എട്ട് മണിക്ക് ശേഷവും ചിലയിടങ്ങളില്‍ കിറ്റ് വിതരണം നടന്നിരുന്നു.
സംസ്ഥാനത്തെ വിവിധ ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള സൗജന്യ കിറ്റ് വിതരണവും പൂര്‍ത്തിയായി. നാല് അന്തേവാസികള്‍ക്ക് ഒരു ഭക്ഷ്യകിറ്റ് എന്ന നിലയിലാണ് ക്ഷേമസ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. 67,000ലധികം അന്തേവാസികള്‍ക്കായുള്ള കിറ്റ് വിതരണത്തിന്റെ കണക്ക് കൂടി ഉള്‍പ്പെടുമ്പോള്‍ ഓണക്കിറ്റുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
English Summary: 85.67 lakh families received Onam kits
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.