17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 29, 2024
August 20, 2024
August 17, 2024
July 25, 2024
July 20, 2024
March 31, 2024
May 26, 2023
May 23, 2023
May 23, 2023
May 23, 2023

സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയിച്ച 91 പേര്‍ക്ക് ഇനിയും നിയമനം ലഭിച്ചിട്ടില്ല: കണക്കുകള്‍ പുറത്ത്

Janayugom Webdesk
ന്യൂഡൽഹി
December 14, 2022 6:32 pm

2021ലെ സിവിൽ സർവീസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 91 ഉദ്യോഗാർത്ഥികൾക്ക് നിയമനം നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മുൻഗണനക്രമത്തില്‍ വരാതിരിക്കുക, മെഡിക്കല്‍ സാഹചര്യങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിയമനം നല്‍കാത്തതെന്നാണ് വിവരങ്ങള്‍. യുപിഎസ്‌സി ശുപാര്‍ശ ചെയ്ത 748 ഉദ്യോഗാര്‍ത്ഥികളില്‍ 91 പേരെ ഡിസംബര്‍ ഏഴ് വരെ നിയമിക്കാനാകില്ലെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് രേഖാമൂലം നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുകീഴില്‍ ജോലി ചെയ്യുന്ന രക്ഷിതാക്കളുടെ മക്കളായുള്ള ആറ് പേരെ പിന്നാക്ക വിഭാഗത്തിനുകീഴില്‍ പരിഗണിക്കാന്‍ കഴിയാത്തതിനാല്‍ നിയമനം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ (എസ്ഇബിസി) ക്രീമി ലെയർ തുല്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: 91 Civ­il Ser­vices exam passers yet to get appoint­ed: Fig­ures out

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.