3 May 2024, Friday

Related news

April 27, 2024
December 25, 2023
December 20, 2023
September 21, 2023
May 19, 2023
January 9, 2023
October 28, 2022
June 27, 2022
May 10, 2022
May 8, 2022

തൃശൂരില്‍ മേയര്‍ക്ക് നേരെ പ്രതിപക്ഷ അക്രമം

Janayugom Webdesk
തൃശ്ശൂര്‍
August 27, 2021 4:20 pm

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ കയ്യാങ്കളി. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട യോഗത്തില്‍ അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. മേയറെ പ്രതിപക്ഷാംഗങ്ങള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സഹ കൗണ്‍സിലര്‍മാര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തി ചേംബറിലെത്തിച്ചു.

ചേംബറിനു പുറത്ത് പ്രതിപക്ഷ കൗണ്‍സിലര്‍മാരും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധം തുടരുകയാണ്. നനഗര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചേ മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കൂവെന്നായിരുന്നു മേയര്‍ പറഞ്ഞിരുന്നത്.
Eng­lish sum­ma­ry: Thris­sur may­or attacked by Opposition
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.