വ്യക്തികളുടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ഡിസംബര്‍ 31 വരെ നീട്ടി. ഇന്‍കം ടാക്സ് പോര്‍ട്ടലിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പ്രയാസം നേരിട്ട പശ്ചാത്തലത്തിലാണ് നടപടി.
അക്കൗണ്ടുകളുടെ ഓഡിറ്റ് ആവശ്യമില്ലാത്തവരും സാധാരണയായി ഐടി ആര് ‑1 അല്ലെങ്കില്‍ ഐടിആര്‍ ‑4 ഉപയോഗിച്ച് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുമായ വ്യക്തികള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും ദീര്‍ഘിപ്പിച്ചത്.
ഓഡിറ്റ് ആവശ്യമുള്ള കമ്പനികള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി 2022 ജനുവരി 15 ആയി മാറ്റി. നേരത്തെ ഇത് നവംബര്‍ 30 ആയിരുന്നു. പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ടെന്നും 2020–21 സാമ്പത്തിക വര്‍ഷത്തില്‍ 1.19 കോടി ഐടിആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
english summary;Income tax Date extended
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.