19 May 2024, Sunday

Related news

May 18, 2024
May 17, 2024
May 17, 2024
May 17, 2024
May 16, 2024
May 15, 2024
May 14, 2024
May 13, 2024
May 13, 2024
May 10, 2024

സുപ്രീം കോടതിയുടെ ശാസന; ട്രൈബ്യൂണലുകളില്‍ നിയമനം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 12, 2021 10:48 pm

സുപ്രീം കോടതിയുടെ ശാസനയ്ക്കു പിന്നാലെ രാജ്യത്തെ സായുധ സേന ട്രൈബ്യൂണലുകളിലെ (എഎഫ്‌ടി) ആറ് അംഗങ്ങളുടെ നിയമനം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഈ മാസം ആറിന് കേസ് പരിഗണിച്ചപ്പോള്‍ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേന്ദ്രം നടപടി ദ്രുതഗതിയിലാക്കിയത്.

ജസ്റ്റിസുമാരായ ബാലകൃഷ്ണ നാരായണ, ശശികാന്ത് ഗുപ്ത, രാജീവ് നരെയ്ന്‍ റൈന, കെ ഹരിലാല്‍, ധരംചന്ദ് ചൗധരി, അഞ്ജന മിശ്ര തുടങ്ങിയവരെയാണ് എഎഫ്‌ടി ട്രൈബ്യൂണല്‍ അംഗങ്ങളായി നിയമിച്ചിരിക്കുന്നത്. നാലു വര്‍ഷത്തേക്കാണ് നിയമനം.

 


ഇതുകൂടി വായിക്കൂ: ട്രൈബ്യൂണൽ നിയമനങ്ങളിൽ കേന്ദ്രത്തിന് ശാസന


 

ട്രൈബ്യൂണൽ പരിഷ്കരണ നിയമത്തിനെതിരെ കോൺഗ്രസ് എംപി ജയറാം രമേശ് സമർപ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്. കേന്ദ്രത്തിന് കോടതിയോട് ബഹുമാനമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ അനാസ്ഥ നിരവധി ട്രൈബ്യൂണലുകളുടെ പ്രവർത്തനത്തെ ബാധിച്ചുവെന്നും കോടതി വിമര്‍ശിച്ചിരുന്നു. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ഡി വൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

എഎഫ്‌ടിയിലെ നിയമനങ്ങള്‍ സംബന്ധിച്ച് കോടതി പ്രത്യേക പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു. 11 ഇടങ്ങളിലായി 17 ട്രൈബ്യൂണല്‍ ബെഞ്ചുകള്‍ വേണ്ടിടത്ത് മൂന്ന് നഗരങ്ങളിലായി നാല് ബെഞ്ചുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് എണ്ണം ഡല്‍ഹിയിലും ചണ്ഡിഗഢ്, ലഖ്നൗ എന്നിവിടങ്ങളില്‍ ഒന്നു വീതവുമാണിത്. 19,000 കേസുകളാണ് എഎഫ്‌ടിസികളില്‍ കെട്ടിക്കിടക്കുന്നത്.

നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി), ഇന്‍കം ടാക്സ് അപ്പാലറ്റ് ട്രൈബ്യൂണല്‍ (ഐടിഎടി) എന്നിവയിലും അംഗങ്ങളെ നിയമിച്ചു. എന്‍സിഎല്‍ടിയില്‍ എട്ട് അംഗങ്ങളെയും ഐടിഎടിയില്‍ ആറ് അംഗങ്ങളെയുമാണ് നിയമിച്ചത്. ഹര്‍ജിയില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കും.

 

Eng­lish sum­ma­ry; The Cen­tral Gov­ern­ment has start­ed appoint­ments in tribunals

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.