26 June 2024, Wednesday
KSFE Galaxy Chits

Related news

June 22, 2024
May 23, 2024
May 9, 2024
March 19, 2024
March 10, 2024
December 22, 2023
October 7, 2023
August 24, 2023
August 3, 2023
July 9, 2023

പെട്രോളും ഡീസലും ജിഎസ്ടിയില്‍ വരുന്നതിനെ എതിര്‍ക്കുമെന്ന് ധനമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 16, 2021 10:57 am

പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച യോഗത്തിൽ ശക്തമായി എതിർക്കാൻ ഉറച്ച് സംസ്ഥാന സർക്കാർ. ജി എസ് ടിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം പെട്രോൾ വില കുറയുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. കേന്ദ്രം സെസ് പിരിക്കുന്നത് നിർത്തിയാൽ മാത്രമേ ഇന്ധന വില കുറയൂ. സെസ് നിർത്താതെ ഇന്ധന വില ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം ജനത്തിന് ഗുണം ചെയ്യില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

കേന്ദ്രം ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതോടെ കേരളത്തിന്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയിൽ നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വരും. ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെട്ടാൽ പെട്രോളിന്റെ അടിസ്ഥാന വിലയായ 39 രൂപയുടെ 28 ശതമാനം ആകും പരമാവധി നികുതി. അങ്ങനെ വരുമ്പോൾ 10.92 രൂപയുടെ പകുതി മാത്രമാകും കേരളത്തിന് ലഭിക്കുക. അതായത് 5.46 രൂപയായിരിക്കും സംസ്ഥാനത്തിന് ലഭിക്കുക. നിലവിൽ ഒരു ലിറ്റർ പെട്രോളിന് ലഭിക്കുന്ന നികുതി 24 രൂപയാണ്.


ഇതു കൂടി വായിക്കുക; ഇന്ധനവില ഇന്നും കൂട്ടി : കൊച്ചിയിലും പെട്രോള്‍ വില 102 കടന്നു


വെള്ളിയാഴ്ചയാണ് കേന്ദ്ര ജി എസ് ടി കൗൺസിൽ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയം യോഗത്തിൽ ചർച്ച ചെയ്യും. ഇതിനെ ശക്തമായി എതിർക്കാൻ തന്നെയാണ് നിലവിൽ സംസ്ഥാന സർക്കാരിന്റെ നീക്കം. ഇന്ധനം ജി എസ് ടിയിൽ ഉൾപ്പെടുത്തരുത് എന്ന കർശന നിലപാടുകാരനാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തികം സംബന്ധിച്ചുള്ള അവകാശങ്ങളെക്കുറിച്ച് തന്നെ വീണ്ടും പറയുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.

Eng­lish sum­ma­ry; Finance Min­is­ter says he will oppose petrol and diesel com­ing under GST

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.