3 May 2024, Friday

Related news

May 3, 2024
May 2, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,454 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
October 21, 2021 2:24 pm

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,454 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.160 മരണങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4.52 ലക്ഷമായി ഉയർന്നു. 17,561 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി.

നിലവിൽ 1,78,831 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. നിലവിലെ രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്. 2020 മാർച്ച് മുതലുള്ള ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്.

കേരളത്തില്‍ ഇന്നലെ 11,150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 82 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,666 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിൽ കഴിയുന്നത്.

Eng­lish Sum­ma­ry : covid india updates 21-10-2021

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.