2 May 2024, Thursday

Related news

April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024

കൈക്കൂലി ആരോപണം: ബിജെപിയെ വെട്ടിലാക്കി മേഘാലയ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 24, 2021 6:10 pm

കൈക്കൂലി ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ജമ്മു കശ്മീരില്‍ ഗവര്‍ണറായിരിക്കെ ആര്‍എസ്എസ് നേതാവും അംബാനിയും തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. ചില ഫയലുകളില്‍ ഒപ്പുവെയ്ക്കാൻ ഇരുവരും 300 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന് മാലിക്ക് പറഞ്ഞു. രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് സത്യപാല്‍ മാലിക്ക് ബിജെപിയെ വെട്ടിലാക്കി വിവാദ പ്രസ്താവന നടത്തിയത്.

150 കോടി രൂപ വീതമാണ് ഇരുകക്ഷികളും കൈക്കൂലിയായി വാഗ്ദാനം ചെയ്തതെന്നാണ് സത്യപാല്‍ മാലിക്ക് നേരത്തെ പറഞ്ഞത്. ജമ്മുകശ്മീര്‍ ആര്‍എസ്‌എസിന്റെ ചുമതല വഹിച്ചിരുന്നത് അക്കാലത്ത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നാണ് പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്ന് പറഞ്ഞ് മാലിക്ക് അഭിപ്രായപ്പെട്ടത്.

ജമ്മുകാശ്മീരിലെ ആര്‍എസ്‌എസിന്റെ ചുമതല ആര്‍ക്കായിരുന്നു താന്‍ ഗവര്‍ണറായിരിക്കെ എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. താന്‍ ഇതില്‍ വ്യക്തിയുടെ പേര് ഒരിക്കലും പരാമര്‍ശിക്കില്ലെന്നും മാലിക്ക് അറിയിച്ചു. എന്നാല്‍ വ്യക്തിപരമായി ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സംഘടനയെ വലിച്ചിഴക്കുന്ന രീതി ശരിയല്ലെന്നാണ് മാലിക്ക് ഇക്കാര്യത്തില്‍ അഭിപ്രായപ്പെട്ടത്

മാലിക്കിന്റെ ആരോപണം സംബന്ധിച്ച ചോദ്യത്തിന് ആരാണെന്നും എന്തിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും പറയട്ടെയെന്നായിരുന്നു മുതിര്‍ന്ന ആര്‍എസ്‌എസ് നേതാവ് രാംമാധവ് പ്രതികരിച്ചത്. ഏതു സാഹചര്യത്തിലാണ് മാലിക്ക് ഇത്തരം പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും രാംമാധവ് അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry : megha­laya gov­er­nor dis­closed bribe offer­ing by rss leader

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.