ചൈനയിലെ ഷാങ്ഹായ് ഡിസ്നിലാൻഡില്‍ സന്ദര്‍ശകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയതായി അധികൃതര്‍ വ്യക്തമാക്കി. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയില്‍ രോഗവ്യാപനം കുറവാണ്. ഞായറാഴ്ച മുതലാണ് പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പാർക്ക് സന്ദർശിച്ച ഒരു സ്ത്രീയ്ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഷാങ്ഹായ് ഡിസ്നിലാൻഡ് അടച്ചതെന്ന് മാധ്യമങ്ങൾ അറിയിച്ചു. നിലവില്‍ രണ്ട് ദിവസത്തേക്കാണ് ഡിസ്നിലാൻഡ് അടച്ചുപൂട്ടിയിരിക്കുന്നത്. തിങ്കളാഴ്ച 92 പുതിയ കേസുകളാണ് ചൈനയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സെപ്റ്റംബർ പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കേസുകളാണിതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ക്ക് തുറക്കുന്ന തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് മാധ്യമങ്ങള്‍ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ മാത്രം 34,000 പേരെ പരിശോധിച്ചതായി അതികാരികള്‍ അറിയിച്ചു. പാര്‍ക്കിലെ ജീവനകാരില്‍ ആര്‍ക്കുംതന്നെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. ബീജിങ് 100 ദിവസത്തിനുള്ളിൽ വിന്റർ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കും. അതിന് മുന്നോടിയായി വൈറസ് ബാധ പൂര്‍ണമായും ഇല്ലാതാക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും അധികൃതർ പറഞ്ഞു. ചൈനയുടെ വടക്കൻ ഭാഗങ്ങളില്‍ ഇപ്പോഴും ലോക്ഡൗണിലാണ്.
english summary: Shanghai Disneyland closed over single Covid case
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.