നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് മൗലവി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പാലാ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. സെപ്തംബര്‍ 24ന് വിഷയം സംബന്ധിച്ച് അസീസ് മൗലവി കേസെടുക്കാണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല.
കേസെടുക്കുന്നത് സംബന്ധിച്ച് കുറവിലങ്ങാട് പോലീസ് നിയമോപദേശത്തിനായി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. സെപ്തംബര്‍ എട്ടിനാണ് കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുസ്ലിം വിഭാഗത്തിനെതിരേ വിവാദ പ്രസംഗം നടത്തിയത്.ലൗജിഹാദ്, നാര്‍കോട്ടിക് ജിഹാദ് തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയതുമൂലം മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. ബിഷപ്പിനെതിരെ 153 എ, 295 എ, 505 (രണ്ട് ), 505 (മൂന്ന്) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. സി പി അജ്മല്‍ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി.
english summary; A proposal to file a case against Pala Bishop Mar Joseph Kallarangad
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.