സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജിഎസ്‌ടി നഷ്ടപരിഹാരമായി 17,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിനനുവദിച്ചത് 673 കോടിയിലധികം രൂപ.ചരക്ക് സേവന നികുതി നടപ്പാക്കിയതു മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 17,000 കോടി രൂപയാണ് സമ്മർദ്ദങ്ങൾക്കൊടുവിൽ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഇതോടെ 2021–22 വര്‍ഷത്തില്‍ ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ച ആകെ നഷ്ടപരിഹാര തുക 60,000 കോടി രൂപയായി. 673.8487 കോടി രൂപയാണ് നഷ്ടപരിഹാരമായി കേരളത്തിനനുവദിച്ചത്. ജിഎസ്‌ടി കൗണ്‍സിലിന്റെ തീരുമാന പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്‌ടി നഷ്ടപരിഹാരത്തില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ കുറവ് നികത്തുന്നതിന് 1.59 ലക്ഷം കോടി രൂപയുടെ വായ്പ സൗകര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ENGLISH SUMMARY: GST compensation: Rs 673 crore for Kerala
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.