21 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 26, 2025
March 17, 2025
March 5, 2025
February 25, 2025
February 13, 2025
February 12, 2025
January 17, 2025
January 16, 2025
January 16, 2025

പത്താം ക്ലാസ് വിദ്യാർത്ഥിക്ക് അയൽക്കാരന്റെ ക്രൂരമർദ്ദനം

Janayugom Webdesk
ഹരിപ്പാട്:
November 5, 2021 8:10 pm

അയൽവാസിയുടെ മർദ്ദനത്തിൽ പതിനഞ്ചുവയസുകാരന്റെ കണ്ണിന് പരിക്കേറ്റു. പല്ലന എംകെഎഎം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ കൊട്ടയ്ക്കാട് അനിൽകുമാറിന്റെ മകൻ അരുണിന് (15) ആണ് മർദ്ദനമേറ്റത്. സംഭവത്തിൽ അയൽവാസി മുണ്ടൻപറമ്പ് കോളനിയിൽ ശാർങധരനെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2 നായിരുന്നു സംഭവം.

വീടിനുസമീപത്തെ പറമ്പിൽ കുട്ടികൾ കളിക്കുന്നതിനിടെ ശാർങധരൻ തന്റെ മകന്റെ മക്കളെ വിളിക്കാനായി അവിടെയെത്തി. വിളിച്ചെങ്കിലും കുട്ടികൾ കൂടെ ചെല്ലാൻ തയ്യാറായില്ല. ഇതിന്റെ ദേഷ്യത്തിൽ ഇയാൾ കുട്ടികളുടെ കളി സാമഗ്രികൾ നശിപ്പിച്ചു. ഇത് ചോദ്യം ചെയ്ത അരുണിനെ മരക്കഷ്ണം കൊണ്ട് മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ കണ്ണിന് സാരമായി പരിക്കേറ്റ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY: 10th class stu­dent bru­tal­ly beat­en by a neighbor

YOU MAY ALSO LIKE THIS VIDEO

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.