23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
September 9, 2024
August 10, 2024
July 24, 2024
July 23, 2024
July 17, 2024
July 6, 2024
July 6, 2024
May 26, 2024

ഭൂഗർഭ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി അഞ്ച് പേർ മരിച്ചു

Janayugom Webdesk
ഗാന്ധിനഗര്‍
November 6, 2021 8:07 pm

ഗുജറാത്തിലെ ഗാന്ധിനഗറിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഭൂഗർഭ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി അഞ്ച് പേർ മരിച്ചു. വിനയ് കുമാർ, സുഷി ഭായ്, ദേവേന്ദ്ര കുമാർ, അനീഷ് കുമാർ, രാജൻ കുമാർ എന്നിവരാണ് മരിച്ചത്. കലോൽ താലൂക്കിലെ ഫാർമസ്യൂട്ടിക്കൽ യൂണിറ്റിന്റെ മാലിന്യ സംസ്കരണ പ്ലാന്റിൽ ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് ഗാന്ധിനഗർ ചീഫ് ഫയർ ഓഫീസർ മഹേഷ്കുമാർ മോദ് പറഞ്ഞു.

പ്ലാന്റ് അടച്ചതിനാൽ, ഫാക്ടറിയിലെ ദ്രാവക മാലിന്യങ്ങൾ സംഭരിക്കുന്ന ടാങ്ക് വൃത്തിയാക്കാൻ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ടാങ്കിൽ ദ്രവമാലിന്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, അതിനുള്ളിൽ വിഷവാതകത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായും, മോദ് പറഞ്ഞു. ആദ്യം ഒരാൾ മാത്രമാണ് ടാങ്ക് വൃത്തിയാക്കാൻ കയറിയത്. എന്നാൽ വിഷവാതകത്തിന്റെ സാന്നിധ്യം മൂലം ബോധരഹിതനായി. താമസിയാതെ മറ്റുള്ളവർ അയാളെ രക്ഷിക്കാൻ ഒന്നിനുപുറകെ ഒന്നായി പ്രവേശിച്ചു, പക്ഷേ അവരും ബോധരഹിതരായി . ഫാക്ടറി ഉടമകൾ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങളോ മാസ്കുകളോ നൽകിയിരുന്നില്ല മോഡ് കൂട്ടിച്ചേര്‍ത്തൂ.

eng­lish sum­ma­ry: Five peo­ple died of suf­fo­ca­tion while clean­ing an under­ground waste tank

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.