രാജ്യത്ത് 287 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 8865 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ പകുതിയും കേരളത്തിലാണ്.ഇന്നലെ 197 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
24 മണിക്കൂറിനിടെ 11,971 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 1,30,793 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇത് 525 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്.
പോസിറ്റിവിറ്റി നിരക്ക് 0.80 ശതമാനമായി താഴ്ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 43 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടുശതമാനത്തിന് താഴെയാണ് നില്‍ക്കുന്നത്.
രാജ്യത്തെ സജീവ കേസുകള്‍ മൊത്തം കേസുകളില്‍ 1 ശതമാനത്തില്‍ താഴെയാണ്, ഇത് നിലവില്‍ 0.38 ശതമാനമാണ്, ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. വീണ്ടെടുക്കല്‍ നിരക്ക് നിലവില്‍ 98.27 ശതമാനമാണ്, ഇത് പകര്‍ച്ചവ്യാധിയുടെ തുടക്കത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
English Summary : covid national statistics 16112021
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.