ഡിസംബർ രണ്ട് മുതല്‍ നാല് വരെ കണ്ണൂരിൽ നടക്കുന്ന എഐവൈഎഫ് ഇരുപത്തിഒന്നാം സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം വിപുലമായി ആചരിച്ചു. വിവിധ എഐവൈഎഫ് ഘടകങ്ങളുടെ ഭാരവാഹികൾ പ്രദേശങ്ങളിൽ പതാക ഉയർത്തി. യൂണിറ്റ്, മേഖല, മണ്ഡലം, ജില്ല കേന്ദ്രങ്ങളിലായി പതിനായിരം സ്ഥലങ്ങളില്‍ പതാക ഉയർത്തി.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ഓഫീസായ ജയപ്രകാശ് സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തും തൃശൂര്‍ പാണഞ്ചേരിയില്‍ എഐവൈഎഫ് ദേശീയ സെക്രട്ടറിയും റവന്യു മന്ത്രിയുമായ കെ രാജനും പതാക ഉയര്‍ത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍ സജിലാല്‍ ചിന്നക്കടയിലും സംസ്ഥാന ജോ.സെക്രട്ടറിമാരായ പിഎസ്എം ഹുസൈന്‍ ആലപ്പുഴ മുല്ലയ്ക്കലും എന്‍ അരുണ്‍ എറണാകുളം തൃക്കളത്തൂരും സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രിന്‍സ് മാത്യു ഇടുക്കി രാജാക്കാടും ടി ടി ജിസ്‌മോന്‍ ചേര്‍ത്തല ടൗണിലും കെ പി സന്ദീപ് തൃശൂര്‍ പെരിങ്ങോട്ടുകരയിലും പതാക ഉയര്‍ത്തി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എ ശോഭ ഹരിപ്പാടും രാഗേഷ് കണിയാംപറമ്പില്‍ മണലൂര്‍, ഒകെ സൈദലവി പാലക്കാട്, അഡ്വ. കെ കെ സമദ് നെടിയിരുപ്പ്, വിനു ഐസക് മലവേലില്‍, അഡ്വ.ആര്‍ ജയന്‍ ഏഴംകുളം എന്നിവിടങ്ങളിലും കോട്ടയം ടിവി പുരത്ത് ജില്ലാ സെക്രട്ടറി അഡ്വ.സുജിത് എസ് പിയും കോഴിക്കോട് നാദാപുരത്ത് ജില്ലാ സെക്രട്ടറി ശ്രീജിത് മുടപ്പിലായിയും കണ്ണൂരില്‍ ജില്ലാ സെക്രട്ടറി കെ വി രജീഷും കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ സെക്രട്ടറി എം ശ്രീജിത്തും പതാക ഉയര്‍ത്തി.
english summary; AIYF celebrated Flag Day
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.