22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 23, 2024

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴയ്ക്ക് ശമനം

Janayugom Webdesk
ഇടുക്കി
November 22, 2021 10:54 pm

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ മഴ മാറി നിൽക്കുകയും നീരൊഴുക്ക് ശമിക്കുകയും ചെയ്തതോടെ ജലനിരപ്പ് 2400. 08 അടിയിലേക്ക് താഴ്ന്നു. ഇത് ഡാമിന്റെ സംഭരണശേഷിയുടെ 96.51 ശതമാനം വരും. ഇടുക്കി ജല വൈദ്യുത പദ്ധതിയിൽ നിന്നും മണിക്കൂറിൽ 0. 700 മുതൽ 0. 750 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഉല്പാദിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ ജില്ലയിൽ മഴ ദുർബലപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 

മുല്ലപ്പെരിയാറിൽ മഴയ്ക്ക് താൽക്കാലിക ശമനം ആയതോടെ തുറന്നിരുന്ന ഏക സ്പിൽവേ ഷട്ടർ ഇന്നലെ രാവിലെ പൂർണമായും അടച്ചു. ഡാമിലെ ജലനിരപ്പ് 141.05 അടിയായി തുടരുകയാണ്. ടണൽ വഴി തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് നാലിൽ ഒന്നായി കുറയ്ക്കുകയും ചെയ്തു. 467 ഘനയടി ജലം മാത്രമാണ് തമിഴ്‌നാട് ഇപ്പോൾ കൊണ്ടുപോകുന്നത്.
ശരാശരി 1472.80 ഘനയടി ജലം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
Eng­lish sum­ma­ry: Reliev­ing the rain Of Iduk­ki Dam
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.