27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 20, 2024

കർഷക സമരം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി സംയുക്ത കിസാൻ മോർച്ച

Janayugom Webdesk
ന്യൂഡല്‍ഹി
November 23, 2021 10:09 am

രാജ്യത്തെ കര്‍ഷക സമരം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി സഭാ വിഷയം ചർച്ച ചെയ്ത് നിയമം പിന്‍വലിക്കാനുള്ള ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ പോകുന്നത്. ബിജെപി വീണ്ടും കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരുമെന്ന് നടത്തിയ പ്രസ്താവന തിരിച്ചടി ആയേക്കും. ഉത്തർപ്രദേശിൽ മൂന്നാമത്തെ മഹാ പഞ്ചായത്തുമായി കർഷക പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ്. 

ഇത് ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാക്കും. നേരത്തെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത് സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് കര്‍ഷകരുടെ തീരുമാനം. ഇന്ന് ചേരുന്ന ചേരുന്ന മന്ത്രിസഭായോഗത്തിന് ശേഷമാകും 29‑ന് ശൈത്യകാല സമ്മേളനത്തിനായി പാർലമെൻറ് സമ്മേളിക്കുമ്പോൾ നിയമം പിൻവലിക്കാൻ ആവശ്യമായ സാങ്കേതിക നടപടികൾ കേന്ദ്ര സർക്കാർ പൂർത്തിയാക്കുന്നത്. അതേസമയം തുറന്ന കത്തിലൂടെ കർഷകർ ഉന്നയിച്ച ആറ് ആവശ്യങ്ങളും ചർച്ച ചെയ്യണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. 

ENGLISH SUMMARY:Farmers protest in india updates
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.