22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024

21 മുതല്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് പൊതുവിടങ്ങളില്‍ വിലക്ക്

Janayugom Webdesk
നെയ്റോബി
November 23, 2021 11:10 am

കോവിഡ് വാക്സിനേഷന്‍ നിരക്ക് കെനിയയില്‍ കുറഞ്ഞതോടെ ജനങ്ങളെകൊണ്ട് വാക്സിനേഷന്‍ എടുപ്പിക്കാനൊരുങ്ങി കെനിയന്‍ സര്‍ക്കാര്‍. ഡി​സം​ബ​ർ 21 മു​ത​ൽ ര​ണ്ടു ഡോ​സ് വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ഇവര്‍ക്ക് മാത്രമായിരിക്കും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നും അനുമതി നല്‍കു. ബാ​റു​ക​ൾ, റെ​സ്റ്റോ​റ​ന്‍റു​ക​ൾ, ക​ട​ക​ൾ എന്നിവിടങ്ങളില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും ഇനി പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് ആരോഗ്യമന്ത്രി മു​ത്താ​ഹി കാ​ഗ്‌​വെ പറഞ്ഞു. 

അതേസമയം ഉ​ത്സ​വങ്ങള്‍ക്ക് മു​ന്നോ​ടി​യാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ളു​ടെ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നാ​ണ് സര്‍ക്കാര്‍ ന​ട​പ​ടി. രാജ്യത്തെ ആകെ ജനസംഖ്യ 50 ദശലക്ഷത്തിനടുത്താണ്. അവരില്‍ നാല്‍പത് ശതമാനവും കുട്ടികളാണ്. നിലവില്‍ ജനസംഖ്യയില്‍ 10 ശതമാനം മാത്രം പേരാണ് വാക്സിന്‍ എടുത്തിരിക്കുന്നത്. 6.4 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ മാത്രം. മുതിര്‍ന്ന ആളുകളാണ് ഇനി വാക്സിന്‍ എടുക്കാനുള്ളത്. അത് ഏകദേശം 20 ദശലക്ഷത്തിനും കൂടുതല്‍ വരും. 

ഇവര്‍ ഒരു മാസത്തിനുള്ളില്‍ വാക്സിനേഷന്‍ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് നി​യ​മം ബാ​ധ​ക​മാ​വി​ല്ല. കെനിയയില്‍ ആസ്ട്രസെനക്ക വാക്സിനാണ് കൂടുതലായി ഉപയോഗിക്കുന്നത്. ആസ്ട്രസെനക്കയുടെ രണ്ട് ഡോസ് കുത്തിവയ്പ്പിന് ആറാഴ്ച ഇടവേളയാണ് വാക്സിനുള്ളത്. വാക്സിനേഷന്‍ ക്യാമ്പയിനുകളും നവംബര്‍ 26 മുതല്‍ 10 ദിവസത്തേക്ക് ആരംഭിക്കുന്നുണ്ട്. ഇതിലൂടെ വാക്സിനേഷനാണ് കെനിയ ലക്ഷ്യമിടുന്നത്. 

ENGLISH SUMMARY:Have you tak­en two dos­es of the vaccine;Keniya new rule
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.