24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024
October 1, 2024

ശൈത്യകാലവും ത്വക്ക് രോഗങ്ങളും

Dr. Shalini
Dermatologist SUT Hospital, Pattom
November 24, 2021 7:39 pm

കേരളം അതികഠിനമായ തണുപ്പുകാലം അനുഭവിക്കുന്ന ഒരു പ്രദേശമല്ല. എന്നാലും കാലാവസ്ഥാ വ്യതിയാനവും വരണ്ട കാറ്റും നമ്മുടെ ചര്‍മത്തെ പ്രതികൂലമായി ബാധിക്കുന്നു. സാധാരണ ചര്‍മ്മം ഉള്ളവരില്‍ പോലും ഈ സമയം തൊലി വരണ്ടും പാദവും കൈപ്പത്തിയും വിണ്ടുകീറിയും ചുണ്ടുകള്‍ മൊരിഞ്ഞുണങ്ങിയും ഇരിക്കാറുണ്ട്. ചില ചര്‍മ്മ രോഗങ്ങള്‍ ശൈത്യകാലത്ത് അധികരിക്കുന്നതായി കാണുന്നു. അവയെക്കുറിച്ച് പ്രതിപാദിക്കാന്‍ ആണ് ഈ ലേഖനം.

1. Atopic der­mati­tis - സാധാരണ കുട്ടികളില്‍ കണ്ടുവരുന്ന കരപ്പന്‍ എന്നറിയപ്പെടുന്ന ചര്‍മ്മരോഗം. ചൊറിച്ചിലാണ് പ്രധാന രോഗലക്ഷണം. ശരീരത്തിന്റെ ഏത് ഭാഗത്തും വരാം. പൊട്ടിയൊലിച്ച് വരുന്ന തിനണര്‍പ്പുകള്‍ കാലപ്പഴക്കത്തില്‍ കറുത്ത് പൊങ്ങിയ മൊരിച്ചിലുള്ള പാടുകള്‍ ആയി മാറാം. നമ്മള്‍ കഴിക്കുന്ന ആഹാരം മുതല്‍ ഇടുന്ന വസ്ത്രം വരെ ഈ അസുഖത്തെ ബാധിക്കാറുണ്ട്.

തണുപ്പ് കാലവും ഒരു പ്രതികൂല ഘടകമാണ്. പിന്നെ കമ്പിളിയുടെ ഉപയോഗം ചൊറിച്ചില്‍ കൂട്ടുന്നു. ഈ രോഗാവസ്ഥയുള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കരുതല്‍ ചര്‍മ്മം മാര്‍ദ്ദവമുള്ളതാക്കി വെയ്ക്കുക എന്നതാണ്. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍ Anti his­t­a­mine വിഭാഗത്തിലുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കഴിക്കണം. തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ അവയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള steroids അടങ്ങിയിരിക്കുന്ന അല്ലെങ്കില്‍ അതിനു പകരമായി ഉപയോഗിക്കാവുന്ന ലേപനങ്ങള്‍ ഇടണം. ചികിത്സ വൈകുന്തോറും രോഗലക്ഷണങ്ങള്‍ വഷളായി വരും. പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത് എന്നത് ഇവിടെ വളരെ അര്‍ത്ഥവത്തായ കാര്യമാണ്.

2. Pso­ri­a­sis — സോറിയാസിസ് തൊലിപ്പുറമെ ചുവന്ന കട്ടിയുള്ള പാടുകളും അതില്‍ വെള്ളി നിറത്തില്‍ ശല്‍ക്കങ്ങള്‍ പോലെയുള്ള മൊരിച്ചിലുമായി പ്രത്യക്ഷപ്പെടുന്ന ഒരു രോഗമാണ്. ഇതിന്റെ ഭാഗമായി ചൊറിച്ചില്‍ ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. 80% രോഗികള്‍ക്കും തണുപ്പുകാലത്ത് രോഗലക്ഷണങ്ങള്‍ കടുക്കാറുണ്ട്. മാത്രമല്ല തണുപ്പു കാലത്തുണ്ടാകുന്ന തൊണ്ടവേദന, പനി മുതലായ Bac­te­r­i­al (ബാക്റ്റീരിയല്‍) രോഗങ്ങള്‍ പിടിപെട്ടാല്‍ Pso­ri­a­sis ക്രമാതീതമായി വര്‍ദ്ധിച്ച് ശരീരമാസകലം പാടുകളും അവയില്‍ ചെറിയ പഴുത്ത പൊട്ടുകളും പ്രത്യക്ഷപ്പെടാറുണ്ട്. ഇത് കൂടുതലും കുട്ടികളിലാണ് കാണുന്നതെങ്കിലും ഏത് പ്രായത്തിലുള്ള Pso­ri­a­sis രോഗികളും പനി, കഫക്കെട്ട് എന്നിവ വരുമ്പോള്‍ തന്നെ അതിനുള്ള ചികിത്സകള്‍ സ്വീകരിക്കേണ്ടതാണ്.

3. Seb­or­rhe­ic Der­mati­tis - മെഴുക് പിടിച്ച പറ്റലുകളുമായി പ്രത്യക്ഷപ്പെടുന്ന ചുവന്ന പാടുകള്‍ പ്രധാനമായും തല, മുഖം, നെഞ്ച്, മുതുക്, മടക്കുകളിലും കാണപ്പെടുന്നു. സെബേഷ്യസ് ഗ്രന്ഥിയില്‍ നിന്നുള്ള സ്രവം (sebum) കൂടുന്നതും ത്വക്കിലുള്ള സ്വാഭാവിക കെട്ടുറപ്പില്‍ ഉണ്ടാകുന്ന മാറ്റവും തണുപ്പ് കാലത്ത് എസ്ഡി (SD) എന്ന രോഗത്തെ ബാധിക്കുന്നു. തല കഴുകാതിരുന്നാല്‍ (പൊറ്റയുണ്ടാവുന്നത് കൂടുകയും ചൊറിച്ചില്‍ കൂടുകയും ചെയ്യുന്നു) ഇത് കൂടുതല്‍ ദോഷം ചെയ്യും.

4. Eczema - പൊട്ടിയൊലിച്ച് ചൊറിച്ചിലും മൊരിച്ചിലുമായി വരുന്ന ത്വക്ക് രോഗം. Eczema വിഭാഗത്തില്‍പ്പെട്ട എല്ലാ രോഗങ്ങളും തണുപ്പുകാലത്ത് അധികരിക്കാം, പ്രത്യേകിച്ചും

  • a. Asteatot­ic Eczema-പ്രായമായവരില്‍ കാണുന്ന ചൊറിഞ്ഞു വരണ്ട‑പൊട്ടുന്ന വരണ്ട ചര്‍മ്മം. തണുപ്പുകാലത്ത് കൂടുതലാകാം. ഇളം ചൂടുവെള്ളത്തില്‍ കുളിക്കുകയോ, നനഞ്ഞ തുണി കൊണ്ട് മേല്‍ ഒപ്പിയതിനുശേഷം Mois­tur­iz­er പുരട്ടുകയോ ചെയ്യുക.
  • b. Hand Eczema - പല കാരണങ്ങള്‍ കൊണ്ട് കൈകള്‍ വിണ്ടുകീറാം, പ്രത്യേകിച്ചും Soap, Hand san­i­tiz­er, അലര്‍ജി ഉണ്ടാക്കുന്ന മറ്റു വസ്തുക്കളുടെ ഉപയോഗം (ഉള്ളി അരിയുക, Per­fumed hand cream ഉപയോഗിക്കുക). തണുപ്പ്കാലം Hand eczema അധികരിക്കുന്നു. ഇടയ്ക്കിടെ Mois­tur­iz­er ഉപയോഗിക്കുന്നതും നമുക്ക് യോജിക്കാത്ത വസ്തുക്കള്‍ ഉപയോഗിക്കാതെയിരിക്കുന്നതും ഗുണം ചെയ്യും.
  • c. Fore foot eczema - കാലിനു പുറത്ത് ചൊറിച്ചിലും മൊരിച്ചിലും അല്ലെങ്കില്‍ പൊട്ടിയൊലിച്ചും വരുന്ന Skin con­di­tion (ത്വക്ക് രോഗാവസ്ഥ). Hand eczema പോലെ തന്നെ ശ്രദ്ധിച്ചാല്‍ നിയന്ത്രണത്തില്‍ നിര്‍ത്താം.

5. Cold urticaria - പുഴുവാട്ടിയ പോലെ ഉണ്ടാകുന്ന തിണര്‍പ്പുകള്‍ ആണ് Urticaria, ഇത് പല കാരണത്താല്‍ വരാം. തണുപ്പ് കൊണ്ടുണ്ടാകുന്ന Cold urticaria ശൈത്യകാലത്ത് കൂടുതലായി കാണുന്നു. തണുപ്പ് കാലം മാറി വരുമ്പോള്‍ ഈ റാഷസും (rash­es) കുറയും എന്ന് മനസ്സിലാക്കുക.

6. Poly­mor­phic light erup­tion -അല്ലെങ്കില്‍ വെയില്‍ കൊണ്ടുള്ള അലര്‍ജി. തണുപ്പുകാലത്ത് വെയില്‍ കായാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചിലരില്‍ അത് അലര്‍ജി ഉണ്ടാക്കാം. സാധാരണ സൂര്യപ്രകാശമേല്‍ക്കുന്ന കൈയുടെ പുറം ഭാഗം, കഴുത്തിന് പിറകുവശം എന്നിവിടങ്ങളിലാണ് Rash­es കൂടുതലായി കാണുന്നത്. സാധാരണ അലര്‍ജിക്ക് കഴിക്കുന്ന മരുന്നുകള്‍ കൊണ്ടും സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചും ചികിത്സിക്കാം.

ശൈത്യ കാലത്തില്‍ ചെയ്യേണ്ടത് ചര്‍മ്മ പരിപാലനത്തെക്കുറിച്ചാണ് ഇനി വിവരിക്കുന്നത്.

  •  തണുപ്പ് കാലത്ത് ചൂട് വെള്ളത്തില്‍ കുളിക്കുന്നതിനുപകരം ഇളംചൂടുള്ള തണുപ്പ് മാറിയ വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. ചര്‍മ്മത്തിന്റെ സ്വാഭാവിക എണ്ണമയത്തെ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
  • Gen­tle skin cleansers ആണ് സോപ്പിനെക്കാളും നല്ലത്.
  • കുളി കഴിഞ്ഞാല്‍ നനഞ്ഞ തുണികൊണ്ട് മൃദുവായി ഒപ്പി mois­tur­iz­ing lotion പുരട്ടുക. കൂടുതല്‍ വരണ്ട ചര്‍മ്മമുള്ളവര്‍ ക്രീം അല്ലെങ്കില്‍ oint­ment ഉപയോഗിക്കുന്നതാണ് നല്ലത്.
  • സണ്‍സ്‌ക്രീന്‍ ധരിക്കുക — ഇത് തൊലിയുടെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
  • മുഖവും കൈയ്യും കാലും പ്രത്യേകം ശ്രദ്ധിക്കുക. ഇടയ്ക്കിടെ mois­tur­iz­er പുരട്ടുക.
  •  Deter­gents and clean­ing agents ഉപയോഗിക്കുന്നവര്‍ സംരക്ഷണ ഉപാധികള്‍ സ്വീകരിക്കുക.
  •  നഖത്തിനും മുടിക്കും പ്രത്യേക പരിചരണം കൊടുക്കുക. Trim ചെയ്ത് വെക്കുന്നത് വളരെ നല്ലതാണ്. താരനുള്ളവര്‍ അതിനുതകുന്ന ഷാംപൂ (Sham­poo) ഉപയോഗിക്കുക. എണ്ണ ഇടുന്നത് നല്ലതാണ്, പക്ഷേ പൊടിയും മണ്ണും അടിക്കാതെ നോക്കുക.
  • ധാരാളം വെള്ളം കുടിക്കുക, Omega 3 fat­ty acids ഉള്ള ആഹാരം (മീന്‍, അണ്ടിപ്പരിപ്പുകള്‍) ധാരാളം കഴിക്കുക.

eng­lish summary;spoecial arti­cle about Win­ter and skin diseases
you may also like this video;

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.