പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നരോപിച്ച് രാജസ്ഥാന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്സാല്‍മീറില്‍ മൊബെെല്‍ കടയുടമയായ നിഹാബ് ഖാന്‍ എന്നയാളെയാണ് പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നാളുകളായി പാകിസ്ഥാനു വേണ്ടി പ്രവര്‍ത്തിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
2015 ല്‍ പാകിസ്ഥാനിലെത്തിയ നിഹാബ്, 15 ദിവസത്തോളം പരീശീലനം നടത്തി. തിരികെ ഇന്ത്യയില്‍ എത്തിയതിനു ശേഷമാണ് ചാരപ്പണി തുടങ്ങിയത്. ഇന്ത്യൻ സെെന്യത്തിന്റെ പ്രാദേശിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നിഹാബ് ഏജന്‍സിക്ക് കെെമാറിയിരുന്നതെന്നും പൊലീസ് അറിയിച്ചു.
English Summary: Espionage: Rajasthan native arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.