രണ്ടാം ലോകമഹായുദ്ധ കാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടിത്തെറിച്ച് ജര്‍മനിയില്‍ നാല് പേര്‍ക്ക് പരിക്ക്. മ്യൂണിച്ചിലെ റയില്‍വേ സ്റ്റേഷനിലാണ് സ്‍ഫോടനമുണ്ടായത്. 250 കിലോഗ്രാം ഭാരമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. ടണലിനായി കുഴിച്ച സമയത്തായിരുന്നു സംഭവം. സ്‍ഫോടനത്തിന്റെ ശക്തിയില്‍ ഒരു എസ്കവേറ്റര്‍ മറിഞ്ഞു.
സ്‍ഫോടനത്തിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് എഴുപതു വര്‍ഷത്തിന് ശേഷവും അക്കാലത്തെ ബോംബുകള്‍ കണ്ടെത്തുന്നത് ജര്‍മനിയില്‍ പതിവാണ്. എല്ലാ വര്‍ഷവും രണ്ടായിരം ടണ്‍ അപകടസാധ്യതയുള്ള ബോംബുകള്‍ ജര്‍മനിയില്‍ കണ്ടെത്താറുണ്ട്.
english summary;Four injured after old WWII aircraft bomb explodes
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.