17 November 2024, Sunday
KSFE Galaxy Chits Banner 2

പാലിനു ഏറ്റവും അധികം വില ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറി: മന്ത്രി ജെ ചിഞ്ചുറാണി

Janayugom Webdesk
ഹരിപ്പാട്
December 7, 2021 6:23 pm

ഹരിപ്പാട്: ക്ഷീര കർഷകനു പാലിനു ഏറ്റവും അധികം വില കിട്ടുന്ന സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം മാറിയെന്ന് മൃഗസംരക്ഷണ‑ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി കുടുംബങ്ങൾക്കുളള കറവമാട് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാലിന്റെ ഉല്പാദനച്ചെലവു കുറക്കുന്നതിനുളള നടപടിയെ കുറിച്ച് സംസ്ഥാന സർക്കാർ ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. വടക്കേ ഇന്ത്യയിൽ കത്തിച്ചുകളയുന്ന കച്ചി കേരളത്തിലെത്തിച്ചു സംസ്കരിച്ചു കർഷകർക്കു നൽകുന്നതുൾപ്പെടെയുളള കാര്യങ്ങൾ അലോചനയിലുണ്ട്.

കച്ചി റെയിൽ മാർഗം കേരളത്തിലെത്തിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് കേന്ദ്ര സർക്കാരുമായി സംസാരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. യു. പ്രതിഭ എം എൽ എ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബു മുഖ്യപ്രഭാഷണം നടത്തി. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ രശ്മി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ ശോഭ, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, എൽ ഉഷ, എം കെ വേണുകുമാർ, എസ് പവനനാഥൻ, ഷാനി കുരുമ്പോലിൽ, ജി ഉണ്ണികൃഷ്ണൻ, എസ് ലിജുമോൻ, വി എൻ പ്രിയ, ഓച്ചിറ ചന്ദ്രൻ, മണി വിശ്വാനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 31.95-ലക്ഷം രൂപാ വിനിയോഗിച്ച് 71 പട്ടികജാതി കുടുംബങ്ങൾക്കാണ് കറവ മാടുകളെ നൽകുന്നത്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.