ഡൽഹിയിലെ ടിക്രി അതിർത്തിക്കടുത്തുള്ള സമരസ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച ഹരിയാനയിലെ ഹിസാറിൽ കർഷകർ സഞ്ചരിച്ച ട്രാക്ടർ ട്രെയിലറിൽ ട്രക്ക് ഇടിച്ച് രണ്ട് കർഷകർ മരിച്ചു. ദന്തൂർ ഗ്രാമത്തിലുണ്ടായ അപകടത്തിൽ ഒരു കർഷകന് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
പഞ്ചാബിലെ മുക്ത്സർ ജില്ലയിലെ അസ ബുട്ടര്‍ ഗ്രാമത്തില്‍ നിന്നുള്ള സുഖ്ദേവ് സിങ്(40), അജയ് പ്രീത് സിങ് എന്നിവരാണ് മരിച്ചത്. ഇതേ ഗ്രാമവാസിയായ രഘ്ബീര്‍ സിങാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലുള്ളത്. അഞ്ച് കര്‍ഷകരാണ് ട്രാക്ടറിലുണ്ടായിരുന്നതെന്നും രണ്ടുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടതായും ഹിസാർ പൊലീസ് പറഞ്ഞു.
english summary; Two deaths sadly in victory
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.