ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ യുവപ്രതിഭയ്ക്കുള്ള പുരസ്കാരം കോട്ടയം കുമാരനല്ലൂർ സ്വദേശി പൃഥു പ്രദീപിനു ലഭിച്ചു. പൃഥു രചനയും ചിത്രസംയോജനവും സംവിധാനവും നിർവഹിച്ച ക്രീച്ചേഴ്സ് ഫോർഗോട്ടൻ ടു ഡാൻസ് എന്ന ചലച്ചിത്രത്തിന് മൈൻഡ്സ് ഓഫ് ടുമോറോ എന്ന വിഭാഗത്തിലാണ് പുരസ്കാരം. കുമാരനല്ലൂർ ഒരിടം വീട്ടിൽ സംവിധായകൻ പ്രദീപ് നായരുടെയും മാതൃഭൂമി പത്രാധിപ സമിതി അംഗം രശ്മി രഘുനാഥിൻ്റെയും മകനാണു പൃഥു. കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ പുരസ്കാരം സമ്മാനിച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.