രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,784 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേർ കൂടി മരിച്ചു. രാജ്യത്ത് നിലവിൽ 88,993 സജീവ കേസുകളുണ്ട്. 7,995 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 3,41,38,763 ആയി. മരണസംഖ്യ 4,75,888 ആയി ഉയർന്നു.
എന്നാൽ രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കേസുകളുടെ എണ്ണം 41 ആയി. ഒമിക്രോൺ കേസുകളുടെ എണ്ണം ഏറ്റവും കൂടുതൽ റിപ്പോർ ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ് (20). ഗുജറാത്ത് (40), രാജസ്ഥാൻ (9), കർണാടക (3), കേരള (1), ആന്ധ്രപ്രദേശ് (1), ചണ്ഡീഗഢ് (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കേസ്.
english summary; There are 5,784 CoVid patients in the country
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.