രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,984 പുതിയ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച് 247 മരണങ്ങളും സ്ഥിരീകരിച്ചു. നിലവിൽ 87,562 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 8,168 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,41,46,931 ആയി.
കേരളത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ്. ഇവിടെ ഔദ്യോഗിക കോവിഡ് കേസുകൾ 684 മാത്രമാണ്. തമിഴ്നാട്ടിൽ 649 എണ്ണവും ബംഗാളിൽ 552 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. അയൽ സംസ്ഥാനമായ കർണാടകയിൽ 247 കേസുകളാമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
english summary; 6,984 new covid case in india
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.