തീവ്രവാദത്തെ പ്രതോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നിലപാട് വ്യക്തമാക്കി, പാക് മാധ്യമ പ്രവര്‍ത്തകന്റെ ചുംബനം. സമൂഹമാധ്യമത്തിലൂടെ സംസാരിക്കവെയാണ് പാകിസ്ഥാനിലുള്ള മാധ്യമപ്രവര്‍ത്തകന്‍ താലിബാന്‍ വക്താവിന് ചുംബനം കൈമാറിയത്. സൗഹൃദ സംഭാഷണത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ഫറൂഖി ജമീലും താലിബാന്‍ വക്താവ് സുഹെയ്ല്‍ ഷഹീനും. നന്ദി ഷഹീന്‍ ഭായ് (ശുക്‌രിയ ഷഹീന്‍ ഭായ്) എന്ന് പറഞ്ഞുകൊണ്ട് തന്റെ കൈകളില്‍ ചുംബിച്ച് വീഡിയോ കോളിലൂടെ അത് സുഹെയ്‌ലിന് കൈമാറുകയും ചെയ്തു.
തനിക്ക് താലിബാനിലേക്ക് വരണമെന്നും താലിബാന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നേരിട്ടുകാണണമെന്നും ജമീല്‍ വീഡിയോയില്‍ പറയുന്നുമുണ്ട്. സ്വകാര്യ സംഭാഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നതിന് പിന്നാലെ ഇത് വൈറലാവുകയും ചെയ്തിരുന്നു. ഇതിന്റെ ടിക്ടോക് വേര്‍ഷനും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
A terrorist and a so-called Pakistani journalist exchanging flying kisses. The journalist told the Taliban leader to invite him to Afghanistan for special covering. But journalists in Afghanistan facing humiliation & torture & several lost lives and jobs.
pic.twitter.com/DejuKpVKsd— Arshad Yousafzai (@Arshadyousafzay) December 13, 2021
അഫ്ഗാനിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ തന്നെ വെല്ലുവിളിയിലായിരിക്കെയാണ് പാകിസ്ഥാന്റെ താലിബാന്‍ ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.
English Summary: Pakistani journalist hands over kiss to Taliban spokesman, video goes viral
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.