കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നത് ആശങ്ക വളര്‍ത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആലപ്പുഴയിലുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ സാമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പരസ്പരം പോരടിക്കുന്ന രണ്ട് വര്‍ഗീയ കക്ഷികളാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍. ഈ അവസരത്തിലും സര്‍ക്കാരിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവര്‍ക്ക് പിന്തുണയേകുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നത് വേദനാജനകമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്ത് വരണമെന്നും കാനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
English Summary: Political killings in the state raise concerns: Kanam Rajendran
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.