പുതുവൽസര ദിനമായ ശനിയാഴ്ച യു.എ.ഇയിൽ പൊതു അവധി. രാജ്യത്ത് ജനുവരി ഒന്നുമുതൽ നടപ്പിലാക്കി തുടങ്ങുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ചാണ് സർക്കാർ ഹ്യൂമൻ റിസോഴ്‌സസ് വിഭാഗം പ്രസ്താവനയിൽ വ്യക്തമാക്കി. ഇതോടെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുക. ഡിസംബർ 31 വെള്ളിയാഴ്ചയായതിനാലും ശനി, ഞായർ ദിവസങ്ങളിൽ പുതിയ അവധി സംവിധാനത്തിലും ഒഴിവു ലഭിക്കും. ഇതോടെ പുതുവൽസര ആഘോഷത്തിന്റെ അവധിക്ക് ശേഷം ജീവനക്കാർ ഓഫീസുകളിൽ ഹാജരാകേണ്ടത് തിങ്കളാഴ്ചയായിരിക്കും.
രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജനുവരി ഒന്നിന് അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഞായറാഴ്ച വ്യക്തമാക്കിയത്. സവകാര്യ മേഖലയിൽ ഞായറാഴ്ച കൂടി അവധി നൽകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇതോടെ മൂന്നുദിവസത്തെ അവധി ലഭിക്കാൻ സാധ്യത തെളിഞ്ഞിട്ടുണ്ട്.
നേരത്തെ പ്രഖ്യാപിച്ച പുതിയ വാരാന്ത്യ അവധി ക്രമീകരണം അനുസരിച്ച് ജനുവരി മുതൽ ശനിയാഴ്ചയും ഞായറാഴ്ചയുമാണ് അവധിദിനങ്ങൾ. വെള്ളിയാഴ്ച 12മണിവരെ ഓഫീസുകൾ പ്രവർത്തിക്കും. ഉച്ചക്ക് ശേഷം വെള്ളിയാഴ്ചയും അവധി ലഭിക്കുന്നതോടെ ഫലത്തിൽ ഓരോ ആഴ്ചയും രണ്ടര ദിവസത്തെ അവധി ലഭിക്കും. നിലവിൽ വെള്ളി, ശനി ദിവസങ്ങളിലാണ് രാജ്യത്ത് വാരാന്ത്യ അവധി. ആഗോളതലത്തിലെ ബിസിനസ് രംഗത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറുന്നതിനാണ് പുതിയ രീതി നടപ്പിലാക്കിയത്.
english summary; New weekend holiday system from January 1st in Dubai
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.