കോവിഡിനെത്തുടർന്ന് ഗുരുതരമായ ന്യുമോണിയ ബാധിക്കുന്ന രോഗികൾക്ക് ഫലപ്രദമായ മരുന്ന് കണ്ടെത്തിയതായി പഠനം. ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബർമിങ്ഹാം സർവകലാശാലയിലെയും ഓക്സ്ഫോർഡ് സർവകലാശാലയിലെയും ഗവേഷകർ ഉൾപ്പെടെയുള്ള സംഘമാണ് പഠനം നടത്തിയത്. ആര്‍ത്രെെറ്റസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന നമിലുമാബ് കോവിഡ് ന്യുമോണിയ ബാധിച്ച രോഗികളിൽ പരീക്ഷിച്ച് വിജയിച്ചതായും പഠനത്തിൽ പറയുന്നു.
2020 ജൂൺ മുതൽ 2021 ഫെബ്രുവരി വരെ യുകെയിലുള്ള ഒമ്പത് ആശുപത്രികളിലാണ് പരീക്ഷണം നടത്തിയത്. 16 വയസിന് മുകളിലുള്ള രോഗികള്‍ക്കാണ് മരുന്ന് നല്‍കിയത്. കോവിഡ് ബാധിക്കുന്നതോടെ സി റിയാക്ടീവ് പ്രോട്ടീൻ എന്നറിയപ്പെടുന്ന ഒരു തരം വീക്കം ശരീരത്തിനകത്തുണ്ടാകും. ഈ അവസ്ഥയെയാണ് മരുന്ന് പ്രതിരോധിക്കുന്നത്.
‘കോവിഡ് ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ ഉണ്ടാകുന്ന വീക്കം നമിലുമാബ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും, ഇതിനായി കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ബർമിങ്ഹാം യൂണിവേഴ്സിറ്റിയിലെ ട്രയൽ കോചീഫ് ഇൻവെസ്റ്റിഗേറ്റർ ബെൻ ഫിഷർ പറഞ്ഞു.
പരീക്ഷണ കാലഘട്ടത്തിൽ 54 രോഗികളെ സാധാരണ പരിചരണത്തിലും 57 പെരെ നമിലുമാബും നൽകിയാണ് ചികിത്സിച്ചത്. 28 ദിവസത്തിന് ശേഷം, ഇരുവിഭാഗത്തെയും താരതമ്യപ്പെടുത്തുമ്പോൾ നമിലുമാബ് നൽകിയവരിൽ മരണങ്ങൾ കുറവെന്ന് മാത്രമല്ല, ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാൻ കഴിഞ്ഞതായും പഠനത്തിൽ പറയുന്നുണ്ട്.
English Summary: New Drug to prevent pneumonia after covid found , The Lancet
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.