22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024

55 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

Janayugom Webdesk
ചെന്നൈ
December 20, 2021 8:20 pm

സമുദ്രാതിർത്തി കടന്ന് മീൻപിടിച്ചെന്ന് ആരോപിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള 55 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ 73 ബോട്ടുകളും ശ്രീലങ്ക പിടിച്ചെടുത്തു. രാമേശ്വരത്ത് നിന്ന് ശനിയാഴ്ച രാവിലെ കടലിൽ പോയ മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്. രണ്ട് ദിവസങ്ങളിലായാണ് ഇത്രയും മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടിയത്. 

ആദ്യം 43 പേരെയും പിന്നീട് 12 പേരെയുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 55 പേരിൽ 43 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും ജാഫ്നയിലെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇവരെ ഈ മാസം 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെയും പിടിച്ചെടുത്ത ബോട്ടുകളും വിട്ടുനല്‍കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പട്ടു. തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവിക സേന അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തതിൽ തനിക്ക് ദുഃഖമുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമായ ബോട്ടുകൾ ശ്രീലങ്ക പിടിച്ചെടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:Sri Lankan navy arrests 55 fishermen
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.