22 November 2024, Friday
KSFE Galaxy Chits Banner 2

കേരളത്തിലെ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളുടെ 2022 ലെ അവധി ദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 21, 2021 8:59 am

കേരളത്തിലെ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളുടെ 2022 ലെ അവധിദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. 2022 ൽ 17 അവധി ദിനങ്ങളും 41 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്.

അവധി ദിനങ്ങൾ: ജനുവരി 26: റിപ്പബ്ലിക് ദിനം, മാർച്ച് ഒന്ന് : മഹാശിവരാത്രി, ഏപ്രിൽ 14: മഹാവീരജയന്തി, ഏപ്രിൽ 15: ദുഃഖവെള്ളി, മെയ് രണ്ട്: ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ), മെയ് 16: ബുദ്ധപൂർണിമ, ജുലായ് ഒൻപത് : ഈദുൽസുഹ (ബക്രീദ്) ഓഗസ്റ്റ് എട്ട് : മുഹറം, ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 19: ജന്മാഷ്ടമി, സെപ്തംബർ എട്ട് : തിരുവോണം

ഒക്ടോബർ രണ്ട് : ഗാന്ധിജയന്തി, ഒക്ടോബർ അ‌‌ഞ്ച് : വിജയ ദശമി, ഒക്ടോബർ എട്ട് : മിലാദി ഷെരീഫ് (നബിദിനം), ഒക്ടോബർ 24: ദീപാവലി. നവംബർ എട്ട് : ഗുരുനാനാക്ക്ജയന്തി. ഡിസംബർ 25: ക്രിസ്തുമസ്.

ഇതിൽ മെയ് രണ്ട് : ഈദുൽ ഫിത്വർ, ജുലായ് ഒൻപത് : ഈദുൽസുഹ (ബക്രീദ്), ഓഗസ്റ്റ് എട്ട് : മുഹറം, ഒക്ടോബർ എട്ട്: മിലാദി ഷെരീഫ് (നബിദിനം) എന്നിവയ്ക്ക് ചാന്ദ്രപ്പിറവി ദർശിക്കുന്നതിനനുസരിച്ച് മാറ്റം വരാം. സംസ്ഥാന ഗവൺമെന്റ് ഈ ദിവസങ്ങൾക്ക് പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്ന് തന്നെയായിരിക്കും കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്കും അവധി.

Eng­lish Sum­ma­ry: List of Cen­tral Gov­ern­ment Offices in Ker­ala for Hol­i­days 2022 has been published

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.