6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 12, 2024
September 5, 2024
September 5, 2024
September 5, 2024
August 16, 2024
August 7, 2024
July 23, 2024
July 21, 2024
July 20, 2024

കെഎഫ്‌സിയുടെ വായ്പ ആസ്തി 10,000 കോടിയാക്കും: ധനമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 22, 2021 10:27 pm

കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെഎഫ്‌സി) വായ്പാ ആസ്തി അഞ്ച് വർഷം കൊണ്ട് 10,000 കോടി രൂപ യാക്കുമെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെഎഫ്‌സി വഴി നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021 നവംബർ അഞ്ചിന് പ്രഖ്യാപിച്ച പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഇതിനോടകം തന്നെ 133 വായ്പകൾ അനുവദിച്ചു. സംസ്ഥാനത്തെ ചെറുകിട സംരംഭകർക്ക് കുറഞ്ഞ പലിശയിലും ലളിതമായ വ്യവസ്ഥകളിലും വായ്പ ലഭ്യമാക്കുന്ന ഒരു എംഎസ്എംഇ സൂപ്പർമാർക്കറ്റ് ആയി കെഎഫ്‌സിയെ മാറ്റുവാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ സംരംഭക വികസന പദ്ധതിയിലെയും സ്റ്റാർട്ടപ്പ് കേരള പദ്ധതിയിലെയും ആദ്യ 75 വായ്പാ അനുമതി പത്രങ്ങളും വിതരണം ചെയ്തു. 

ഡിജിറ്റൽ വായ്പകൾ, സാങ്കേതിക നവീകരണങ്ങൾ എന്നിവയിൽ ഊന്നിയ മാറ്റങ്ങളാണ് കോർപറേഷൻ ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് കെഎഫ്‌സി എംഡി സഞ്ജയ് കൗൾ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അഡ്വ. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ബിസിനസ് രംഗത്തേക്ക് കടന്നു വരുന്ന യുവസംരംഭകർക്കായി കേരള സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി. ഈ പദ്ധതിയിലൂടെ 2,500 സംരംഭങ്ങൾക്ക് സബ്സിഡിയോടെ വയ്പാ സഹായം നൽകാൻ ആണ് കെഎഫ്‌സി ഉദ്ദേശിക്കുന്നത്. 2020 ജൂലൈയിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1,700 സംരംഭങ്ങൾ ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ പരമാവധി വായ്പ 50 ലക്ഷത്തിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തുകയും പലിശ നിരക്ക് ഏഴ് ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായി കുറയ്ക്കുകയും ചെയ്തു. പ്രൊജക്റ്റ് തുകയുടെ 90 ശതമാനം വരെ വായ്പ ലഭിക്കുന്ന പദ്ധതിയുടെ വ്യവസ്ഥകൾ വളരെ ഉദാരമാണ്. സംരംഭകർക്കുള്ള പരിശീലനവും കെഎഫ്‌സി നൽകുന്നുണ്ട്. സ്റ്റാർട്ടപ്പു കേരള പദ്ധതിയിൽ 20 ഓളം സ്റ്റാർട്ടപ്പുകൾക്കായി 24 കോടി അനുവദിച്ചു. 

ENGLISH SUMMARY:KFC to raise Rs 10,000 crore in loan assets: Finance Minister
You may also like this video

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.