22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2023
October 28, 2023
October 19, 2023
August 28, 2023
July 11, 2023
June 4, 2023
May 21, 2023
May 6, 2023
April 3, 2023
October 22, 2022

കെഎസ്ആര്‍ടിസി ശമ്പള പരിഷ്കരണം: പരിഷ്കരിച്ച ശമ്പളത്തില്‍ മാറ്റമില്ല, തര്‍ക്കവിഷയങ്ങളില്‍ ചര്‍ച്ച മൂന്നിനെന്ന് ഗതാഗത മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 26, 2021 10:11 am

കെ എസ് ആർ ടി സി ജീവനക്കാർക്ക് പ്രഖ്യാപിച്ച പരിഷ്ക്കരിച്ച ശമ്പളം കൊടുത്തു തുടങ്ങുന്ന തീയതിക്ക് മാറ്റമുണ്ടാകില്ലെന്നും ഉടനെ ശമ്പള പരിഷ്ക്കരണ ബിൽ ഒപ്പിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതായും ഗതാഗത മന്ത്രി ആന്റണിരാജു.

അതേസമയം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായും മന്ത്രി പറഞ്ഞു. പ്രധാന വിഷയങ്ങളിൽ ധാരണയായിട്ടുണ്ട്. ചെറിയ കാര്യങ്ങളിലാണ് തർക്കമുള്ളത്. ഇതില്‍ വീണ്ടും ചർച്ചകൾ നടത്തും. ജനുവരി 3 ന് ചർച്ച നടത്താമെന്നാണ് നിലവിൽ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
കെ ‑റെയിൽ പദ്ധതി രേഖ‑ഗതാഗത വകുപ്പിലുൾപ്പെടുന്നതാണെങ്കിലും മേൽനോട്ടം വഹിക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണെന്നും ഗതാഗത മന്ത്രി അറിയിച്ചു.  കെഎസ്ആർടിസി ശമ്പള പരിഷ്ക്കരണം പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ അതേ ശമ്പള സ്കെയില്‍ കെഎസ്ആര്‍സിയിലും നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: KSRTC pay hike: No change in pay hike, Trans­port Min­is­ter says three issues to be discussed

You may like this video also

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.